രാഹുല്‍ ഗാന്ധിക്ക് എതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ!!രാഹുൽ പറഞ്ഞതിനോട് യോജിപ്പില്ലയെന്നും ഉദ്ധവ്..

മുംബൈ :രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിഷേധവുമായി ഉദ്ധവ് താക്കറെ. വി ഡി സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വലിയ വിവാദത്തിലായിരിക്കുമ്പോൾ കോൺഗ്രസിന്റെ സഖ്യകക്ഷികൂടി പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കയാണ് . വിഡി സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേവന നേതാവുമായ ഉദ്ധവ് താക്കറെ നടത്തിയ പ്രതികരണമാണ് ചര്‍ച്ചയില്‍ ഉള്ളത്. സവര്‍ക്കറോട് വളരെയേറെ ബഹുമാനമാണ് എന്നാണ് ഉദ്ധവിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണം കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. വീര്‍ സവര്‍ക്കറെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, അതേ സമയം, നിങ്ങള്‍ ഞങ്ങളെ ചോദ്യം ചെയ്യുമ്പോള്‍, അവര്‍ എന്തിനാണ് പിഡിപിയുമായി -ജമ്മു കശ്മീരില്‍ ,അധികാരത്തിലേറിയതെന്ന് ബിജെപിയും പറയണം,” ഉദ്ധവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവ് ബാൽതാക്കറെയെ ഉദ്ധവ് ഉപേക്ഷിച്ചു എന്ന തരത്തിൽ ആരോപണം ഉയരുന്നകിനിടെയാണ് രാഹുൽ ​ഗാന്ധി സവർക്കെതിരെ നടത്തിയ പരാമർശത്തെ തള്ളി ഉദ്ധവ് രം​ഗത്തെത്തിയത്. പിഡിപി ഒരിക്കലും ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയില്ല,” അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് കോണ‍്​ഗ്രസുമായി സഖ്യമുണ്ടാക്കിയെന്നും ഉദ്ധവ് പറഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ച സ്വാതന്ത്ര്യം നിലനിർത്താനാണ് ഞങ്ങൾ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 2019 ൽ രാഹുൽ ഗാന്ധിയുടെയും ശരദ് പവാറിന്റെയും പാർട്ടികളുമായി ചേർന്ന് മഹാ വികാസ് അഘാഡി രൂപീകരിക്കാൻ താക്കറെ ബിജെപിയുമായി പിരിഞ്ഞതിനുശേഷം ഇരു പാർട്ടികളും നേരത്തെയും ഇത്തരം വിവാദങ്ങൾ നേരിട്ടിട്ടുണ്ട്.

ബി.ജെ.പിയുടെ കേന്ദ്രസർക്കാർ അന്തരിച്ച വി.ഡി സവർക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകാത്തത് എന്തുകൊണ്ടാണെന്ന് ഉദ്ധവ് താക്കറെ നേരത്തെ ചോദിച്ചിരുന്നു. “ആരാണ് ഞങ്ങളെ ചോദ്യം ചെയ്യുന്നത്, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ അവരുടെ സംഭാവന എന്താണ്? സവർക്കറിനെക്കുറിച്ച് ഞങ്ങളെ ചോദ്യം ചെയ്യാൻ അവർക്ക് അവകാശമില്ല, “അദ്ദേഹം വാദിച്ചു.

അതേസമയം, രാഹുൽ സവർക്കർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നടത്തിയത്. താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന് വി.ഡി. സവർക്കർ എഴുതിയതെന്ന് പറയുന്ന കത്തുമായി കഴിഞ്ഞ ദിവസം രാഹുൽഗാന്ധി വാർത്തസമ്മേളനം വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. സവർക്കർ മാപ്പപേക്ഷിച്ച് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയെന്നും പെൻഷൻ സ്വീകരിച്ചിരുന്നുവെന്നും ഭയംമൂലമാണ് ഇത് ചെയ്തതെന്നും രാഹുൽ പറഞ്ഞു.

‘സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നത് വളരെ വ്യക്തമാണ്. സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ കത്ത് ഉൾക്കൊള്ളുന്ന രേഖകൾ എന്റെ പക്കലുണ്ട്, അതിൽ ‘സാർ, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാൻ ഞാൻ അപേക്ഷിക്കുന്നു എന്നുണ്ട്’. ഇത് ഞാനല്ല, സവർക്കർജി എഴുതിയതാണ്. എല്ലാവരും ഈ രേഖ വായിക്കട്ടെ’ എന്നാണ് രാഹുൽ പറഞ്ഞ ത്. സവർക്കർ ഈ കത്തിൽ ഒപ്പിട്ടിട്ടുണ്ട്, വർഷങ്ങളോളം ജയിലിൽ കിടന്ന മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും ഒരു കത്തുപോലും എഴുതിയിട്ടില്ല. ഭയംമൂലമാണ് ഇത്തരത്തിലൊരു കത്ത് സവർക്കർ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന് ഉൾപ്പെടയുള്ള ആർക്കും ഈ കത്ത് വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ടു നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. സംഭവത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

വി.ഡി. സവർക്കറെ അപമാനിച്ചെന്ന പരാതിയിൽ ആണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തത്. താനെ നഗർ പൊലീസിൽ ശിവസേന ഷിൻഡെ വിഭാഗം നേതാവാണ് പരാതി നൽകിയത്. രാഹുലിന്‍റെ പ്രസ്താവന ജനവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

Top