സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍

തലശേരി: സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. നാലു പേര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവര്‍ ബി.ജെ.പി -ആര്‍.എസ്.എസ്. അനുഭാവികളാണ്. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ന്യൂമാഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് കരുതുന്നത്.

അതോടൊപ്പം വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി. കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും. തലശേരി ബി.ജെ.പി. കൗണ്‍സിലര്‍ കെ. ലിജേഷ് നടത്തിയ ഭീഷണിപ്രസംഗം പുറത്തുവന്നിരുന്നു. ക്ഷേത്രത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു പ്രസംഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം. കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സി.പി.എം. നേതാക്കള്‍ക്കറിയാം. പക്ഷേ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പകരേണ്ടതില്ലെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.

Top