തലശ്ശേരി: പാനൂര്‍ പൂക്കോത്ത് കടയില്‍ ബാഗ് നന്നാക്കാനെത്തിയ 17 വയസ്സുളള പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിച്ച് അപമര്യാദയായി പെരുമാറി എന്ന കേസില്‍ കടയുടമ കൈവേലിക്കലിലെ സി.കെ. സജുവിനെ മൂന്ന് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2018 ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് സംഭവം. പ്രതി നടത്തുന്ന കടയില്‍ ബാഗ് നന്നാക്കാന്‍ എത്തിയ കുട്ടിയോടായിരുന്നു അതിക്രമം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പാനൂര്‍ എസ്‌ഐയായിരുന്ന കെ. സന്തോഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ബാംസുരി ഹാജരായി.