സ്വന്തം ലേഖകൻ
കണ്ണൂർ:സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കേസിൽ ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിയായ വി.എസ് ഷെയിസിനെയാണ് പൊലീസ് പിടികൂടിയത്.
ഇയാൾ യുവതിയെ തളിപ്പറമ്പിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. തിരുവനന്തപുരം പഴയ കുന്നേൽ സ്വദേശിനിയായ 29കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. സഹപ്രവർത്തകയായ യുവതിയെ തളിപ്പറമ്പ് കപ്പാലത്തെ വാടക വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് യുവതി തൊടുപുഴ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ സംഭവം നടന്നത് തളിപ്പറമ്പിലായതിനാൽ കേസ് തളിപ്പറമ്പ് പൊലീസിന് പിന്നീട് കൈമാറുകയായിരുന്നു.തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.