സ്കൂളിന് എയ്ഡഡ് പദവി തരപ്പെടുത്താമെന്ന് പറഞ്ഞ് കോടികൾ തട്ടിയ ആൾ പൊലീസ് പിടിയിൽ; പിടിയിലായത് 4.5 കോടി രൂപ തട്ടിയ മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

കൊല്ലം:  ഐ.സി.എസ്.ഇ സ്കൂളിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി തരപ്പെടുത്താമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പൊലീസ്  പിടിയിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ മലപ്പുറം, വഴിക്കടവ് വാലടിയില്‍ ബിജുവാണ് (45) കൊല്ലം ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. സഞ്ജീവന്‍ സൊസൈറ്റി ഒഫ് സിസ്റ്റേഴ്സ് ഒഫ് സെന്റ് ജോസഫ്, ജഗല്‍പ്പൂര്‍ എന്ന സ്ഥാപനത്തിന്റെ കീഴില്‍ പുനലൂര്‍ ഇടമണില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോണ്‍വെന്റ് ഐ.സി.എസ്.ഇ സ്കൂളിന് എയ‌്ഡഡ് പദവി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.

4.5 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പ്രതി നടത്തിയിരുന്ന മാര്‍ തിയോഫിലസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ്  2019 ഡിസംബര്‍ മുതല്‍ പല തവണകളായാണ് പണം തട്ടിയത്.

Top