യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം : പ്രതി മാർട്ടിൻ രക്ഷപ്പെട്ടത് പൊലീസിന്റെ കൺമുന്നിൽ നിന്നും ;ഫ്‌ളാറ്റിൽ നിന്നും യുവാവ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി: ഫ്‌ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ 23 ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ യുവാവ് ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി മാർട്ടിൻ ജോസഫിനായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സമയത്തും ഇയാൾ രണ്ടു ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽ എത്തി എന്നതിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നത്.

കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ കടന്നുകളഞ്ഞത്. മാർട്ടിൻ ജോസഫ് മുണ്ടൂരിൽ തന്നെ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഫ്‌ളാറ്റ് പീഡനകേസിൽ പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ച പിന്നാലെയാണ് മാർട്ടിൻ ജോസഫിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. കൊച്ചിയിലും ഇയാളുടെ നാടായ മുണ്ടൂരിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി.

ഈ സമയം മാർട്ടിൻ കൊച്ചി നഗരത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.30 ന് ഇയാൾ കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും സുഹൃത്ത് ധനേഷിനൊപ്പമാണ് പുറത്തുപോയത്. തുടർന്ന് തൃശൂരിൽ ഒളിവിൽ കഴിയുകയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്.

അതിനിടെ മാർട്ടിന് താമസസൗകര്യവും പണം നൽകിയത് ധനേഷ്, ശ്രീരാഗ്, ജോൺ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നാലെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Top