വയോധികനെ കരണത്തടിച്ച സംഭവം: പ്രൊബേഷൻ എസ് ഐക്കെതിരെ നടപടി..

കൊല്ലം:ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി.
പ്രൊബേഷൻ എസ്.ഐക്കെതിരെ നടപടി. എസ്.ഐ ഷജീമിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം റൂറൽ എസ്പിയുടേതാണ് നടപടി. കുട്ടിക്കാനം കെഎപി ക്യാമ്പിൽ കഠിനപരിശീലനത്തിന് വിട്ടാണ് നടപടി.അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാവും തുടര്‍ നടപടികള്‍.

അതേസമയം, വയോധികനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി റിപ്പോർട്ട് തേടി. റൂറൽ എസ്പിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ വാഹനപരിശോധനയ്ക്കിടെ ചടയമംഗലം സ്വദേശി രാമാനന്ദനായിരുന്നു മർദ്ദനമേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐയായ ഷജീം ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികന്റെ കരണത്തടിക്കുകയായിരുന്നു. വാഹന പരിശോധന നടത്തിയ സമയത്ത് എസ് ഐക്കൊപ്പം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കൂടി ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈയിൽ നിലവിൽ പണമില്ലെന്നും കോടതിയിൽ പിഴ അടയ്ക്കാമെന്നും പറയുകയായിരുന്നു.

Top