താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി..കെ.സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ അതിശക്തമായി പ്രതികരിച്ചുകൊണ്ട് തരൂർ .തന്റെ പ്രവർത്തന പാരമ്പര്യം ഉയർത്തികാട്ടിയാണ് ശശി തരൂരിന്റെ മറുപടി. സുധാകരന് എന്തും പറയാമെന്നും താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂർ തിരുവന്തപുരത്ത് പറഞ്ഞു.അതേസമയം ശശി തരൂർ ട്രെയിനിയാണെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തരൂരിന് പരിചയക്കുറവ് ഉണ്ടെന്ന് പറഞ്ഞു. ട്രെയിനി എന്ന് പറഞ്ഞിട്ടില്ല.

കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിൽ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂർ വിമർശിച്ചു. പ്രചരണത്തിന് നൽകിയ നിർദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവർ നിർദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം കുറ്റപ്പെടുത്തു. കേരളത്തിൽ നൂറിൽ കൂടുതൽ വോട്ട് കിട്ടുമെന്ന് പറഞ്ഞ ശശി തരൂർ, എണ്ണത്തിൽ കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്തെത്തിയ ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശി തരൂർ സംഘടനാ പരമായി ട്രെയിനിയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശങ്ങളിൽ ഒന്ന്. ട്രെയിനിയെന്ന് പറഞ്ഞത് സുധാകരൻ നിഷേധിച്ചെങ്കിലും അഭിമുഖത്തിലെ വിശേഷിപ്പിക്കുന്നത് ട്രെയിനി എന്ന് തന്നെയാണെന്ന് വ്യക്തമാണ്. ശശി തരൂർ സംഘടനാ പരമായി ട്രെയിനിയാണെന്ന് വിളിക്കുന്ന സുധാകരൻ എഐസിസി തെരഞ്ഞെടുപ്പിൽ തൻ്റെ മനസാക്ഷി വോട്ട് ഖാർഗെക്കാകുമെന്നും അഭിമുഖത്തിൽ പരസ്യമായി പറഞ്ഞിരുന്നുണ്ട്. ട്രെയിനി എന്ന് വിളിച്ചിട്ടില്ലെന്നാണ് സുധാകരൻ പിന്നീട് വിശദീകരിച്ചത്. പക്ഷെ അഭിമുഖത്തിൽ ട്രെയിനി എന്ന് തന്നെയാണ് പരാമർശം.

അതേസമയം, തെക്കൻ കേരളത്തെയും തെക്കുനിന്നുള്ള നേതാക്കളെയും അവഹേളിച്ചുള്ള വിവാദ പരാമാർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ തലയൂരി. തെക്കിനെ ഇകഴ്ത്താനായി രാമായണം ദുർവ്യാഖ്യാനം ചെയ്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞ കാര്യം മലബാറിലെ നാടൻ കഥയാണെന്നാണ് കെ സുധാകരന്റെ വിശദീകരണം.

Top