പെങ്ങളൂട്ടിയെ തരൂർ ഒഴിവാക്കി !വനിതാ എംപിമാർക്കിടെ അഴകിയ രാവണനായി ശശി തരൂർ! വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം ട്വീറ്റു ചെയ്തു.ആരാണ് പറഞ്ഞത് ലോക്സഭ ആകർഷകമല്ലാത്ത ഇടമെന്ന്?

ന്യൂഡൽഹി: ആരാണ് പറഞ്ഞത് ലോക്സഭ ആകർഷകമല്ലാത്ത ഇടമെന്ന്? പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വനിതാ എംപിമാർക്കിടെയിൽ ശശി തരൂർ! വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം ട്വീറ്റു ചെയ്തു.അഴകിയ രാവണൻ എന്നൊക്കെ വിമർശനം ഉയരുന്നുണ്ട് .എന്നാൽ പ്രധാനം കേരളത്തിന്റെ സ്വന്തം പെങ്ങളൂട്ടി എന്ന് കോൺഗ്രസുകാർ കൊട്ടിപ്പാടുന്ന എംപി കൂടെ ഇല്ല എന്നതാണ് ഏറ്റവും അധികം വിമർശനം

ആറു വനിതാ അംഗങ്ങൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത് രസകരമായ കുറിപ്പോടെ തരൂർ ട്വീറ്റ് ചെയ്തത്. പാർലമെന്റ് ആകർഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത് എന്നാണ് ചിത്രത്തിന് തരൂർ നൽകിയ ക്യാപ്ഷൻ. എൻസിപിയിലെ സുപ്രിയ സുലെ, കോൺഗ്രസിന്റെ പാട്യാല അംഗം പ്രണീത് കൗർ, ഡിഎംകെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും നടിമാരുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺഗ്രസ് അംഗം ജ്യോതിമണി എന്നിവരുമൊത്തുള്ള ചിത്രമാണ് തരൂർ പോസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

തരൂർ കൗതുകത്തോടെ പങ്കുവച്ച ചിത്രത്തെ അനുകൂലിച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തി. നെഹ്രുവിന്റെ ആത്മാവ് ഒപ്പമുണ്ട് എന്നാണ് കമന്റുകളിൽ ഒന്ന്. പാർലമെന്റിലെ സ്ത്രീകൾ ആരുടെയും തൊഴിലിടം ആകർഷമാക്കാനുള്ളവരല്ലെന്ന വിമർശനവും പോസ്റ്റിനു താഴെ ഉയർന്നുവന്നു .പാർലമെന്റെ സമ്മേളനങ്ങളിലെ സൂപ്പർസ്റ്റാറാണ് ശരിക്കും തിരുവനന്തപുരം എംപി ശശി തരൂർ.

അദ്ദേഹം പാർലമെന്റിൽ പ്രസംഗിക്കാൻ എഴുനേൽക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയത്തിന് അതീതമായാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളും. ഇക്കുറി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എംപിമാർക്കൊത്തുള്ള ചിത്രം പങ്കുവച്ച് കോൺഗ്രസ് അംഗം ശശി തരൂർ.

Top