ടി.എന്‍ പ്രതാപന്‍ അടക്കമുള്ള എം.പിമാര്‍ക്ക് എതിരെ കെ.പി.സി.സിയില്‍ കടുത്ത വിമര്‍ശനം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച എംപിമാരെ താക്കീത് ചെയ്യണം.മത്സരിക്കാനില്ലന്ന് പറഞ്ഞത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി

ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ദില്ലി വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പിമാർക്കെതിരെ കടുത്ത വിമർശനമാണ് കെ പി സി സി ഭാരവാഹിയോഗത്തിലുയർന്നത്. ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ അടക്കമുള്ള എം പിമാര്‍ക്കെതിരെ കെ പി സി സി ഭാരവാഹി യോഗ്ത്തില്‍ കടുത്ത വിമര്‍ശനം. ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച എം പിമാര്‍ തിരഞ്ഞെടുപ്പിന് പതിനഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നകയാണെന്ന് കെ പി സി സി ഭാരവാഹികള്‍ ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന എം പിമാരെ നിലക്ക് നിർത്തണമെന്നും താക്കീത് ചെയ്യണമെന്നും എല്ലാം അംഗങ്ങളും ഒരുപോലെ ആവശ്യപ്പെട്ടു. നാളത്തെ നിർവ്വാഹകസമിതിയും ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നായിരുന്നു അധ്യക്ഷൻ കെ സുധാകരന്‍റെ നിലപാട്. തരൂർ അടക്കമുള്ളവർക്കെതിരെ അച്ചടക്കത്തിൻറെ വാളോങ്ങാനുള്ള അവസരമാണ് കെ പി സി സിക്ക് മുന്നിലെങ്കിലും കടുത്ത നടപടിക്ക് സാധ്യത കുറവാണ്. സ്വയം പ്രഖ്യാപനത്തിന് പക്ഷെ വിലക്ക് വന്നേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂർ വിഷയം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് വീഴ്ച്ച പറ്റി എന്നും കെ പി സി സി ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നു. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത പ്രാധാന്യം നൽകി വിഷയം വഷളാക്കിയെന്നും വിമർശനം ഉയർന്നു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ എം പിമാരെ താക്കീത് ചെയ്യണമെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നുമുള്ള അഭിപ്രായമാണ് കെ പി സി സി നേതൃയോഗത്തിലുയര്‍ന്നത്. നാളെത്തെ നിര്‍വ്വാഹക സമിതിയോഗത്തില്‍ ഇക്കാര്യം തിരുമാനിക്കാമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. എം പിമാരുടെ സ്വയം പ്രഖ്യാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് നിലവില്‍ കെ പി സി സി തിരുമാനം.

ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ അടക്കമുള്ള എം പിമാര്‍ക്കെതിരെ കെ പി സി സി ഭാരവാഹി യോഗ്ത്തില്‍ കടുത്ത വിമര്‍ശനം. ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലന്ന് പ്രഖ്യാപിച്ച എം പിമാര്‍ തിരഞ്ഞെടുപ്പിന് പതിനഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നകയാണെന്ന് കെ പി സി സി ഭാരവാഹികള്‍ ആരോപിച്ചു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ എം പിമാരെ താക്കീത് ചെയ്യണമെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നുമുള്ള അഭിപ്രായമാണ് കെ പി സി സി നേതൃയോഗത്തിലുയര്‍ന്നത്. നാളെത്തെ നിര്‍വ്വാഹക സമിതിയോഗത്തില്‍ ഇക്കാര്യം തിരുമാനിക്കാമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. എം പിമാരുടെ സ്വയം പ്രഖ്യാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് നിലവില്‍ കെ പി സി സി തിരുമാനം.

Top