വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ വ്യത്യസ്തമാര്‍ന്ന ദിനാ തടാക ഉത്സവം അരങ്ങേറി. സ്വവര്‍ഗാനുരാഗികളായ രണ്ടായിരം സ്ത്രീകള്‍ ഒത്തു കൂടിയ ഉത്സവമായിരുന്നു അത്. ലൈംഗികതയും ലഹരിയും ഉള്‍പ്പെട്ട ഉത്സവത്തില്‍ സ്ത്രീകളുടെ ആഘോഷ രാവുകളായിരുന്നു. ഇവിടുത്തെ ഒരു മരുഭൂമിയായ ദിനായിലാണ് സ്വവര്‍ഗാനുരാഗികള്‍ ഒത്തുകുടിയത്.
അഞ്ച് ദിവസമാണ് ഉത്സവം നടക്കുക. തങ്ങള്‍ക്ക് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇവിടെ ആവോളം ചെലവഴിക്കാം. ലൈംഗികതയും ലഹരിയും ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങള്‍ക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട്. 1972ലെ ഗോള്‍ഫ് പാര്‍ട്ടികളിലൂടെയാണ് ദിനാ ആഘോഷം തുടങ്ങിയത്.
ലോകത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആഘോഷമെന്ന നിലയ്ക്കിന്നും ഇത് തുടരുന്നു. ഇവിടെ സ്ത്രീകള്‍ ചുംബിക്കുകയും മദ്യപിക്കുകയും ലഹരി നുരയുകയും എല്ലാം ചെയ്യുന്നു. ഹോട്ടല്‍ ജീവനക്കാരോ സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ക്കൊപ്പം എത്തിയവരോ ആയ ഏതാനും പേര്‍ മാത്രമേ ഇവിടെ പുരുഷ പ്രജകളായി ഉണ്ടാകൂ.
പണ്ട് ഗോള്‍ഫ് കളിക്കായി തുടങ്ങിയ ഒത്തുചേരലാണെങ്കിലും ഇന്നിവിടെ ആരും ഗോള്‍ഫ് കളിക്കാറില്ല. പകരം ഇരുട്ടി വെളുക്കുവോളം പാട്ടും നൃത്തവും ഉള്‍പ്പെടുന്ന ആഘോഷപരിപാടികളാണ് ഇവിടെ നടക്കുന്നത്. വസ്ത്രത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഒരു നിയന്ത്രണവും ഇവിടെ ഇല്ല.