ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ദീപുവിനെ ആക്രമിക്കുന്നത് മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘം. അദൃശ്യമായ സംഭവമല്ല നടന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രതമായി കൊലപാതകമാണ് ദീപുവിന്റേതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
ട്വന്റി ട്വന്റി പ്രസ്ഥാനം തുടങ്ങിട്ട് പത്തു വര്‍ഷം പിന്നിടുകയാണ്. ഞങ്ങള്‍ അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആളുകളാണ്. ഈ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ട്വിന്റി ട്വന്റി പ്രവര്‍ത്തകന്‍ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ ആക്രമിച്ചത് സംബന്ധിച്ച് ഒരു കേസുപോലുമില്ല. പക്ഷേ നൂറു കണക്കിന് ഞങ്ങളുടെ പ്രവര്‍ത്തകരെ എന്നാല്‍ പലപ്പോഴും കൈയേറ്റം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പത്ത് മാസമായിട്ട് പുതിയ എംഎല്‍എ ശ്രീനിജിന്‍ അധികാരത്തില്‍ വന്നതിന് ശേഷം അമ്പതോളം പേര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ട്വന്റി ട്വന്റി ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധന പ്രശ്നമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകള്‍ ഭയന്ന് പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ല. ആരെങ്കിലും ആക്രമിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു. അത്തരത്തില്‍ വലിയ ഭീകരാന്തരീക്ഷമാണ് കഴിഞ്ഞ 10മാസമായി എംഎല്‍എ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
പഞ്ചായത്തില്‍ ഉദ്യോഗസ്ഥരായി മൂത്ത ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം പ്രവര്‍ത്തകരെയാണ് ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നത്. അവരെ ഉപയോഗിച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മാത്രമല്ല, കെഎസ്ഇബി, പെരിയാര്‍വാലി, ആരോഗ്യവകുപ്പ്, പൊലീസ് തുടങ്ങി എല്ലാവകുപ്പിലും എംഎല്‍എ നേരിട്ട് വിളിച്ച് ട്വന്റി ട്വന്റി നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. ആരെങ്കിലും നിര്‍ദേശം ലംഘിച്ചാല്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി ശാസിക്കുകയാണ് എംഎല്‍എ.
സ്ട്രീറ്റ് ലൈറ്റുമായി ബന്ധപ്പെട്ട കെഎസ്ഇബിയ്ക്ക് ഒരു പങ്കുമില്ല. പഞ്ചായത്താണ് വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത്. കിഴക്കമ്പലത്തെ അസിസ്റ്റന്‍ഡ് എന്‍ജിനിയറെ വിളിച്ച് പരാതി കൊടുക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം സമ്മതിക്കാതിരുന്നപ്പോള്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി പരാതി തയാറാക്കി നല്‍കുകയായിരുന്നു. സ്ട്രീറ്റ് ചലഞ്ചില്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ ഒരു സമരമാണ് ട്വന്റി ട്വന്റി നടത്തിയത്.
അതുകൊണ്ടാണ് വീടുകളിലിരുന്ന ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുന്നത്. അദൃശ്യമായ സംഭവമല്ല നടന്നത്. ആസൂത്രതമായി കൊലപാതകമാണ് നടന്നത്.