ഇടതുപക്ഷ ജനാധിപത്യ വിരുദ്ധ,ദേശവിരുദ്ധ,പ്രൊ ഇസ്‍ലാമൈസെക്ഷൻ ശക്തികളുടെ നയങ്ങളും പരിപാടികളും നടപ്പിലാക്കാനല്ല ബിജെപി-അഡ്വ.ജോജോ ജോസ്

ന്യുഡൽഹി:ശ്രീ സിപി ജോണിന്റെ മാതൃഭൂമിയിലെ ഇന്നത്തെ പ്രതിഭാഷണം വായിച്ചു. താങ്കളെ ഒരു കാര്യം വളരെ സുവ്യക്തമായി അറിയിക്കാൻ ആഗ്രഹിക്കുന്നു. താങ്കളുൾപ്പെടെ പ്രതിനിധാനം ചെയുന്ന ഇന്ത്യയിലെ ഇടതുപക്ഷം എന്നവകാശപ്പെടുന്ന ജനാധിപത്യ വിരുദ്ധ, ദേശ വിരുദ്ധ, പ്രൊ ഇസ്‍ലാമൈസെക്ഷൻ ശക്തികളുടെ നയങ്ങളും പരിപാടികളും നടപ്പിലാക്കാനല്ല ബിജെപിയെ ഇന്ത്യയിലെ ജനങ്ങൾ അധികാരത്തിലെത്തിയത്. അത് താങ്കൾ ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നു.

ആർട്ടിക്കിൾ 351 റദ്ദാക്കും എന്നത് ബിജെപിയുടെ എക്കാലത്തെയും വലിയ വാഗ്‌ദങ്ങളിലൊന്നും പരിപാടിയുമായിരുന്നു. അത് നടപ്പാക്കി.ഇന്ത്യയിലെ അയൽരാജ്യങ്ങളിൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ലാത്തതുകൊണ്ടും ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും നിരന്തരം പീഡിപ്പിക്കപ്പെടുന്നതുകൊണ്ടുമാണ് പൗരത്ത നിയമത്തിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്താതിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ വൻ കലാപങ്ങൾ നടക്കുമ്പോഴും മിക്കവാറും സമയങ്ങളിൽ ഭരണത്തിൽ കോൺഗ്രസ് ആയിരുന്നു. ബിജെപി അല്ലായിരുന്നു സാർ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കലാപങ്ങളൊക്കെയും തുടങ്ങുന്നതു ഏതെങ്കിലും ഇസ്‌ലാമിക് മത തീവ്രവാദി അവരുടെ ദൈവത്തെ ‘സംരക്ഷിക്കാനിറങ്ങുമ്പോഴാണ്’. പരമ കാരുണികനായ അല്ലാഹുവിനു ഇവരുടെയൊന്നും ‘സംരക്ഷണം’ ആവശ്യമില്ലെന്നു ഏതെങ്കിലും ക്രെഡിബിലിറ്റിയുള്ള മത പണ്ഡിതൻ ഒരിക്കലെങ്കിലും പറയുകയും ഇത്തരം ആളുകളെ തള്ളിപ്പറയുകയും ചെയ്തിരുന്നെങ്കിൽ ലോകത്തിലെ നൂറുകണക്കിന് കലാപങ്ങൾ ഒഴിവാക്കാമായിരുന്നു. അതൊരിക്കലും അവർ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല.

ലോകത്തു എല്ലായിടത്തും കലാപങ്ങളിൽ ഒരു വശത്തു ഇസ്ലാമിസ്റ്റുകളാണ് . ഇന്ത്യയിൽ ഹിന്ദുക്കളാണ് ശത്രുക്കളെങ്കിൽ മിഡിൽ ഈസ്റ്റിൽ യഹൂദന്മാർ, യൂറോപ്പിൽ ക്രൈസ്തവർ, ശ്രീലങ്കയിലും മ്യാന്മറിലും ബുദ്ധിസ്റ്റുകൾ; അങ്ങനെ ലോകത്തെല്ലായിടത്തും ഇസ്ലാമിസ്റുകൾക്കു ശത്രുക്കളെ ഉള്ളൂ. എന്നുവെച്ചാൽ അടിസ്ഥാനപരമായി ഇസ്ലാമിസ്റ്റുകളുടെ വികലമായ മതപഠനമാണ് ഈ പ്രശ്നങ്ങളുടെ മൂലകാരണം.

പിന്നെ, ഇന്ത്യയിൽ ഹിന്ദു-മുസ്ലിം ഐക്യം രൂപപ്പെടാൻ സാധ്യതയുള്ളപ്പോഴൊക്കെ അതിനു അള്ളു വെച്ചതും നെരിപ്പോടിൽ ഉമി ഇട്ടുകൊണ്ടേ ഇരുന്നതും, ഇപ്പോൾ ഉമി ഇടാൻ ശ്രമിക്കുന്നതും ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാരാണ്. അവരുടെ കൈയിൽ നിന്നും അധികാരം നഷ്ടപ്പെടുന്നതിന്റെ അങ്കലാപ്പിന്റെ പേരാണ് ‘കാവിവൽക്കരണം’.

(സാന്ദർഭികമായി പറയട്ടെ, ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാർ വികലമാക്കി എഴുതിവെച്ച അർദ്ധ സത്യങ്ങളുടെ കുമിള പൊട്ടിച്ചു ശരിയായ ഇൻഡ്യാ ചരിത്രം എഴുതുക തന്നെ ചെയ്യും. അതായതു ചരിത്രത്തെ സത്യത്തിന്റെ കാവി ധരിപ്പിക്കും). അതായത് സാർ, ഇന്ത്യയിൽ ബിജെപിയാണ്….!!! താമസിക്കാതെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിരിക്കും. അതിനുള്ള ലേഖനം ഇപ്പോഴേ എഴുതി വെച്ചോളൂ.

Top