
മാതമംഗലത്തും പഴയങ്ങാടിയിലും ചുമട്ടുതൊഴിലാളികളുടെ ആവശ്യവും സമരവും തികച്ചും ന്യായമാണെന്ന് കണ്ണൂരില്‍ സിപിഎം ജില്ല സെക്രട്ടറി എം വിജയരാജന്‍ പ്രതികരിച്ചു.
തൊഴിലിനായാണ് സമരം. സ്‌ക്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ നടത്തുന്നത് ന്യായ സമരമെന്നും എം വി ജയരാജന്‍ പ്രതികരിച്ചു
കേരളത്തില്‍ ചുമട്ടുതൊഴികള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമുണ്ട്. നോക്കുകൂലിക്കെതിരെ നിയമമുണ്ട്. ഒരു പുതിയ സ്ഥാപനം വരുമ്ബോള്‍ അംഗീകരിക്കപ്പെട്ട സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ തൊഴില്‍ നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയും തൊഴിലാളിക്ക് അവകാശമുണ്ട്.
ഒരു ഫാക്ടറിയിലെ സെയില്‍സ് മാന്മാരെ പോലെയല്ല ചുമട്ടുതൊഴിലാളികള്‍ ചുമട്ടു തൊഴിലാളികളുടെത് ന്യായമായ സമരമാണ്. നോക്കുകൂലിക്ക് വേണ്ടിയല്ല ഇവിടെ സമരം. തൊഴിലിനായാണ്) ന്യായമായ ചര്‍ച്ചയിലൂടെ തൊഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇടപെട്ട് പ്രശ്‌നം തീര്‍ക്കണമെന്നും എം വിജയരാജന്‍ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.