ജയലളിതയുടെ മകള്‍ അമേരിക്കയിലോ….സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ആരാണ്..?

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകള്‍ അമേരിക്കയിലാണോ…..? സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്താണ്….ജയലളിതയുടെ മുഖത്തോട് സാമ്യമുള്ള യുവതിയുടെ ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു ഇത്. ജയലളിതയുടെ രഹസ്യ മകളാണെന്നും അമേരിക്കയില്‍ താമസമാണെന്നുമാണ് പ്രചരിക്കുന്നത്.

എന്നാല്‍, ജയയുടെ മകളെന്ന വിധത്തില്‍ പ്രചരണം ശക്തമായപ്പോള്‍ സംഭവത്തിന്റെ വസ്തുത പുറത്തായി. ഫോട്ടോയില്‍ കാണുന്ന യുവതി ദിവ്യ രാമനാഥന്‍ വീരരാഘവന്‍ എന്നയാളാണെന്നും ജയലളിതയുടെ മകളല്ല ഇവരെന്നുമാണ് വ്യക്തമാകുന്നത്. ജയലളിതയുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല. ഭര്‍ത്താവുമായി ഓസ്ത്രേലിയയില്‍ കഴിയുകയാണ് ഇവര്‍. മൃദംഗം വിദ്വാന്‍ വി ബാലാജിയുടെ കുടംബാംഗമാണ് യുവതി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേക്കുറിച്ച് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: ദിവ്യ രാമനാഥന്‍ വീരരാഘവന്റെ ചിത്രമാണ് ജയലളിതയുടെ മകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. തനിക്ക് അറിയാവുന്ന കുടുംബമാണ് ദിവ്യയുടേതെന്നും അവര്‍ ജയലളിതയുടെ മകളല്ലെന്നും ചിന്മയി പറയുന്നു. ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയിലാണ് ദിവ്യ താമസിക്കുന്നത്. പ്രശസ്തമായ ഒരു സംഗീത കുടുംബത്തിലെ അംഗമാണ് ദിവ്യ. പ്രശസ്ത മൃദംഗ വിദ്വാന്‍ വി ബാലാജിയുടെ കുടുംബാംഗമാണ് അവര്‍. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം-

മൃദംഗവിദ്വാന്‍ വി ബാലാജിയും ഇത് സംബന്ധിച്ച് പോസ്റ്റിട്ടിട്ടുണ്ട്. തനിക്ക് കുട്ടിക്കാലം മുതല്‍ അറിയുന്നതാണ് തന്റെ സഹോദരഭാര്യയായ ദിവ്യയെയെന്നും, ജയലളിതയുടെ മകളാണെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധമാണെന്നും ബാലാജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പരാതി നല്‍കിയെങ്കിലും പ്രചാരണങ്ങള്‍ താനേ കെട്ടടങ്ങിക്കൊള്ളും എന്ന മറുപടിയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ വീണ്ടും ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെ ദിവ്യയും ഭര്‍ത്താവും ആശങ്കയിലാണെന്നും ബാലാജി പറഞ്ഞു. ദിവ്യ ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. ആരാണ് യുവതിയുടെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല.

Top