കാമുകനെ വിളിക്കാന്‍ പണമില്ല; അച്ഛന്റെ എടിഎമ്മില്‍ നിന്ന് പണം എടുത്ത് പെണ്‍കുട്ടികള്‍ ഒളിച്ചോടി; പോലീസ് പിടിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പറഞ്ഞ കാരണം കേട്ടാല്‍ ഞെട്ടും

53015_1472542373

കോട്ടയം: ഒന്‍പതിലും പ്ലസ് വണിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ കാണിച്ച സാഹസം കേള്‍ക്കണോ. സ്‌കൂളില്‍ പോയ രണ്ടു പെണ്‍കുട്ടികള്‍ ഒളിച്ചോടിയ വാര്‍ത്തയാണ് കോട്ടയത്തുനിന്ന് ലഭിച്ചത്. കാമുകനെ വിളിക്കാന്‍ ഫോണില്‍ പൈസയില്ലാതായ പെണ്‍കുട്ടികള്‍ അച്ഛന്റെ എടിഎം അക്കൗണ്ടില്‍ നിന്ന് പണം അടിച്ചുമാറ്റുകയായിരുന്നു. പണം പിന്‍വലിച്ചതിന്റെ മെസേജ് അച്ഛന്റെ ഫോണില്‍ വന്നതോടെ പണികിട്ടി.

സ്‌കൂള്‍ യൂണിഫോം ധരിച്ച് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടില്‍ കയറി വസ്ത്രം മാറിയാണ് നാടുവിടാനൊരുങ്ങിയത്. സ്‌കൂളില്‍ ഹാജരെടുത്തപ്പോള്‍ ഈ കുട്ടികളില്ല. വീട്ടില്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ സ്‌കൂളിലേക്കു പോയെന്ന വിവരമാണ് അധികൃതര്‍ക്ക് കിട്ടിയത്. ആധി കയറിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടികളുടെ സാന്നിധ്യം കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരും കോട്ടയം-കുമളി ബസില്‍ കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതായാണ് കണ്ടെത്തിയത്. ഇതോടെ പൊലീസ് ഈ റൂട്ടില്‍ ബസ് പരിശോധന തുടങ്ങി. ഒടുവില്‍ പെണ്‍കുട്ടികളെ ബസില്‍ നിന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ പേര് മാറ്റിപ്പറഞ്ഞു. സ്റ്റേഷനില്‍ കൊണ്ടുവന്നു ചോദ്യം ചെയ്തതോടെ പെണ്‍കുട്ടികള്‍ സത്യമെല്ലാം തുറന്നുപറഞ്ഞു.

രണ്ടു പെണ്‍കുട്ടികള്‍ക്കും കാമുകന്മാരുണ്ടായിരുന്നു. പാതിരാത്രിയുള്ള ഫോണ്‍വിളിയും തകൃതി. വിളിയും കൊച്ചുവര്‍ത്തമാനവും സ്ഥിരമായതോടെ ഫോണ്‍ റീച്ചാര്‍ജ് ചെയ്യേണ്ടതായി വന്നു. കൈയില്‍ പൈസ തീര്‍ന്നതോടെ ഒന്‍പതാംക്ലാസുകാരി അച്ഛന്റെ എടിഎം കാര്‍ഡില്‍നിന്ന് പൈസ പിന്‍വലിച്ചു. പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഇതിന് സഹായം നല്കിയത്. പണം പിന്‍വലിച്ചെന്ന സന്ദേശം ലഭിച്ച അച്ഛന്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ തയ്യാറെടുത്തു. മകളാണ് പൈസ അടിച്ചുമാറ്റിയതെന്ന് അച്ഛനറിയില്ലല്ലോ! പണി പാളുമെന്ന് മനസിലാക്കിയ പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

Top