ട്രംപ് മത്സരിച്ചത് പ്രശസ്തിക്ക്‌വേണ്ടി മാത്രം; വിജയിച്ചെന്നറിഞ്ഞപ്പോള്‍ ഭാര്യ നിരാശയയിലായി; ഇപ്പോഴും ഉറങ്ങുന്നത് രണ്ട് മുറികളില്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയക്ക് ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചതിനെക്കുറിച്ചും വിജയിച്ചതിന് ശേഷം അദ്ദേഹം ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം വിപണിയിലെത്തി. ട്രംപിന്റെ സ്വകാര്യ ജീവിതത്തിലെ അധികമാരും അറിയാത്ത വസ്തുതകളാണ് പുസ്തകത്തിലുള്ളത്.

മൈക്കല്‍ വോള്‍ഫ് എഴുതിയിരിക്കുന്ന ഈ പുസ്തകത്തിന്റെ പേര് ‘ഫയര്‍ ആന്‍ഡ് ഫുറി; ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്’ എന്നാണ്. ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ നിരാശയായി പൊട്ടിക്കരഞ്ഞിരുന്നുവെന്നും ഇരുവരും അന്തിയുറങ്ങിയത് രണ്ട് ബെഡ്‌റൂമുകളിലാണെന്നും മെലാനിയ വരാതിരിക്കാനായി ട്രംപ് മുറി പൂട്ടിയാണ് ഉറങ്ങാറുള്ളതെന്നും തുടങ്ങിയ നിരവധി വിവാദ വസ്തുതകള്‍ വെളിപ്പെടുത്തുന്ന പുസ്തകമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image result for fire and fury trump book

ട്രംപ് ദേശസ്‌നേഹം കൊണ്ടോ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടോ അല്ല പ്രസിഡന്റായതെന്നും മറിച്ച് കേവലം പ്രശസ്തിക്ക് വേണ്ടി മത്സരിച്ച് അമേരിക്കന്‍ പ്രസിഡന്റായിപ്പോവുകയായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ട്രംപിന്റെ അധികമാരും അറിയാത്ത വ്യക്തിജീവിതം തുറന്നെുതിയ ഈ പുസ്തകം ഇപ്പോള്‍ വില്‍പനയ്‌ക്കെത്തിയിരിക്കുകയാണ്. ട്രംപ് തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നുവെങ്കില്‍ പോലും അദ്ദേഹം പ്രശസ്തനാവുമായിരുന്നുവെന്നും അത് മാത്രമായിരുന്നു തെരഞ്ഞെടുപ്പിനിറങ്ങിയ ട്രംപിന്റെ ലക്ഷ്യമെന്നും വോള്‍ഫ് തുറന്നെഴുതിയിരിക്കുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് തന്നെ ട്രംപിന്റെ പുത്രി ഇവാന്‍കയും ഭര്‍ത്താവ് ജാറെദ്കുഷ്‌നറും അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായിരുന്നുവെന്നും അത് തന്നെയായിരുന്നു തെരഞ്ഞെടുപ്പിനിറങ്ങിയതിലൂടെ ട്രംപ് ലക്ഷ്യമിട്ടിരുന്നതെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. താന്‍ ഒരിക്കലും പ്രസിഡന്റാകില്ലെന്ന് ട്രംപ് ഭാര്യ മെലാനിയക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവത്രെ. അതിനാലാണ് ട്രംപിന്റെ വിജയം അറിഞ്ഞപ്പോള്‍ അവര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് പോയിരുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനെ മെലാനിയ നന്നായി പിന്തുണച്ചിരുന്നുവെന്നും കാരണം അദ്ദേഹം ഒരിക്കലും ജയിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നുമാണ് മെലാനിയയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ സ്റ്റെഫാവി ഗ്രിഷാം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് ജോണ്‍ കെന്നഡിയും ഭാര്യ ജാക്കിയും വെവ്വേറെ കിടപ്പുമുറികളില്‍ ഉറങ്ങിയത് പോലെയാണ് ഇപ്പോള്‍ ട്രംപും മെലാനിയയും കഴിയുന്നതെന്നും ഈ പുസ്തകം ഉറപ്പിച്ച് പറയുന്നു. മുന്‍ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് ആയ സ്റ്റീവ് ബാനന്‍ ആണ് ഈ പുസ്തകത്തിലെ വിവരങ്ങളുടെ ഒരു പ്രധാന ഉറവിടമായി വര്‍ത്തിച്ചിരിക്കുന്നത്. ട്രംപ് റഷ്യക്കാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ബാനന്‍ സൂചനയേകിയിട്ടുണ്ട്. എന്നാല്‍ പുസ്തകത്തില്‍ തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് കുത്തി നിറച്ചിരിക്കുന്നതെന്നും വൈറ്റ് ഹൗസുമായി യാതൊരു വിധത്തിലും ബന്ധമോ സ്വാധീനമോ ഇല്ലാത്ത വ്യക്തികളില്‍ നിന്നുമാണ് ഇതിലേക്കായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നതെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ സാന്‍ഡേര്‍സ് ആരോപിച്ചിരിക്കുന്നത്.

Top