
ആലപ്പുഴയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം .കടയില്‍ കയറിയ മോഷ്ടാവ് കൊണ്ടു പോയത് ഹോര്‍ലിക്‌സ്, ബൂസ്റ്റ്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ സാധനങ്ങള്‍. ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ആഹാര സാധനങ്ങള്‍ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. ജില്ലാ കോടതിക്ക് സമീപത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. 12,000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. വിലകൂടിയ സാധനങ്ങള്‍ മാത്രമാണ് മോഷണം പോയത്. ഹാളിലുണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങളും ധാന്യങ്ങളുമൊന്നും നഷ്ടപ്പെട്ടില്ല. ജനലിനു വേണ്ടത്ര ഉറപ്പില്ലാത്തതിനാല്‍ ഇരുമ്പുവല ഘടിപ്പിച്ചിരുന്നു. ഇതുംകൂടി മോഷ്ടാവ് തകര്‍ത്തു. വിവരമറിഞ്ഞ് നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം ആരംഭിച്ചു.
Tags: thief