വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം; എം എ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കോഴിക്കോട്: പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡ് തേറയില്‍ വീട്ടില്‍ രഞ്ജിത്ത് (39) ആണ് അറസ്റ്റിലായത്. മാവൂര്‍ റോഡിലെ കെ എസ് ആര്‍ടി സി ബസ് സ്റ്റാന്‍ഡിലേ പുറകിലെ അടച്ചിട്ട വീട്ടിലായിരുന്നു മോഷണം. യുകെഎസ് റോഡിലുള്ള അടച്ചിട്ട വീട്ടില്‍ പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

മാവൂര്‍ റോഡ് , യുകെഎസ് റോഡ് എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top