ഞരമ്പ് രോഗിയായ കള്ളന്‍ സ്ത്രീകളുടെ ഉറക്കം കെടുത്തുന്നു; എണ്ണതേച്ച് നഗ്നനായി സ്ത്രീകളുടെ ഒപ്പം ഉറങ്ങുക വീക്ക്‌നെസ്സ്

പനാജിയിലെ സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന വ്യത്യസ്ഥനായ ഒരു കള്ളന്‍ നാട്ടുകാരെ വലയ്ക്കുകയാണ്. സ്ത്രീകളുള്ള വീടുകള്‍ തിരഞ്ഞ്പിടിച്ച് എത്തുന്ന കള്ളന്‍ രാത്രിയിലാണ് തന്റെ ഓപ്പറേഷന്‍ നടത്തുന്നത്. എണ്ണതേച്ച് ശരീരം വഴുവഴുക്കുള്ളതാക്കുന്ന ഇയാള്‍ പരിപൂര്‍ണ്ണ നഗ്നനായിട്ടാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആരുമറിയാതെ അതിക്രമിച്ച് കടന്ന് അവരുടെ ഉറക്കം ആസ്വദിക്കുകയും അവര്‍ക്കൊപ്പം കിടുന്നുറങ്ങുകയും ചെയ്യുന്ന ഞരമ്പുരോഗിയാണ് ഈ കള്ളന്‍.

അപാര്‍ട്ട്മെന്റിലെ ഒരു നിലയിലും സിസിടിവി ക്യാമറകള്‍ ഇല്ല. അതുകൊണ്ടു തന്നെ ആര്‍ക്കും പുറത്ത് നിന്ന് അകത്തേക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അപാര്‍ട്ട്മെന്റിലെ താമസക്കാര്‍ ഭദ്രമായി അടച്ചിട്ടിരുന്ന ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുന്ന കാഴ്ചയാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത്. ‘ഹാളിലെയും അടുക്കളയിലെയും പൂട്ടിയിട്ട വാതിലുകള്‍ തുറന്ന് അകത്തു കയറാന്‍ സാമര്‍ഥ്യമുള്ളയാളാണ് ഇയാള്‍. കടന്നുകയറിയ എല്ലാ വീടുകളും സുരക്ഷിതമായി പൂട്ടിയിട്ടതായിരുന്നു.’ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരുടെ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിക്കവാറും എല്ലാ വീടുകളിലും കയറിയിരിക്കുന്നത് ഒരേ വ്യക്തി തന്നെയാണ്. ഏകദേശം 3.30 നും 4.00 മണിക്കും ഇടയിലാണ് ഇയാള്‍ കയറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇയാളുടെ ശല്യം ഇവര്‍ അനുഭവിക്കുന്നു. സ്ത്രീകളുള്ള വീടുകളില്‍ മാത്രമാണ് ഈ വ്യക്തി അതിക്രമിച്ചു കയറി അവരുടെ ഉറക്കം ആസ്വദിക്കുന്നതെന്നതാണ് പ്രധാനപ്പെട്ട വസ്തുത. ‘ ഞങ്ങള്‍ കണ്ടയാള്‍ വളരെ മെലിഞ്ഞതും ശരാശരി ഉയരമുള്ളതുമായ ഒരു മനുഷ്യനാണ്. കറുത്ത നിറമുള്ള ശരീരത്തില്‍ എണ്ണ പുരട്ടിയിരുന്നു. അയാള്‍ അടിവസ്ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. കോംപ്ലക്സിലെ എ-ബ്ലോക്കിലാണ് അയാള്‍ അതിക്രമിച്ചു കയറിയത്’. ഇവരുടെ പരാതിയില്‍ പറയുന്നു.

ഇയാള്‍ കയറിയ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റ് നമ്പര്‍ 503 ല്‍ നിന്ന് 20,000 രൂപയും 403-ാം നമ്പര്‍ അപാര്‍ട്ട്മെന്റില്‍ നിന്നും 504-ാം നമ്പര്‍ അപാര്‍ട്ട്മെന്റില്‍ നിന്നും 7,000 രൂപ വീതവും നഷ്ടമായിട്ടുണ്ട്.’ വിവിധ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 34000 രൂപ മോഷ്ടിച്ചതിനും സ്ത്രീകള്‍ ഉറങ്ങുമ്പോള്‍ ഒളിഞ്ഞുനോക്കിയതുമായി ബന്ധപ്പെടുത്തി തിരിച്ചറിയാത്ത വ്യക്തികളുടെ പേരില്‍ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. എന്തായാലും ഇയാളെ പിടികൂടുംവരെ പ്രദേശത്തെ സ്ത്രീകള്‍ക്ക് ഉറക്കമുണ്ടാവില്ലെന്നുറപ്പ്.

Top