വരുന്നത് ലോകനാശത്തിന്റെ ആണവയുദ്ധം !..ആണവ യുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ വില്‍പ്പന തകൃതിയില്‍.10 മിനിറ്റിനുള്ളില്‍ എല്ലാം കഴിയും: മുന്നറിയിപ്പ് 10 മിനിറ്റിന് മുമ്പെത്തും.മുന്നൊരുക്കങ്ങളുമായി ലോകരാജ്യങ്ങള്‍

ലണ്ടന്‍ :മൂന്നാം ലോക മഹായുദ്ധത്തിന്റെ കോപ്പുകൂട്ടുന്ന തിരക്കിലാണ് ലോക രാജ്യങ്ങള്‍. കൊറിയന്‍ മേഖലയില്‍ സമാധാനത്തിനാണ് ദക്ഷിണകൊറിയയും അമേരിക്കയും ശ്രമിക്കുന്നത്. ചൈനയും ഫിലിപ്പീന്‍സും ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇതെല്ലാം കേള്‍ക്കാന്‍ ഉത്തരകൊറിയ തയ്യാറാകില്ലെന്നാണ് അനോണിമസ് പറയുന്നു. ആണവയുദ്ധത്തെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് മിക്ക രാജ്യങ്ങളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജപ്പാന്‍, അമേരിക്ക, ചൈന, ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന് സജ്ജരാകേണ്ടതിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായും അനോണിമസ് വീഡിയോ പറയുന്നു.ലോകരാജ്യങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ പടിവാതില്‍ക്കലെന്ന് അനോണിമസ് ഹാക്കര്‍ ഗ്രൂപ്പ്. അനോണിമസിന്റെ ഒദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആണവസ്ഫോടനമുണ്ടാകുന്നതിന് പത്ത് മിനുട്ട് മുമ്പ് മാത്രമേ മുന്നറിയിപ്പ് നല്‍കൂ എന്ന് ജപ്പാന്‍ സര്‍ക്കാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെ അറിയിച്ചു. അറിയിപ്പ് ലഭിച്ചാല്‍ ഏറ്റവും ഉറപ്പുള്ള കെട്ടിടം കണ്ടെത്തിക്കൊള്ളണമെന്നും നിര്‍ദേശത്തിലുള്‍പ്പെടുന്നു. ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക ദക്ഷിണകൊറിയയില്‍ താഡ് ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ചിരിക്കുകയാണ്. കൂടാതെ ഓസ്ട്രേലിയയില്‍ 1250 ട്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യന്‍ മഹാസമുദ്രത്തിലും അമേരിക്ക തങ്ങളുടെ സൈനിക സാന്നിദ്ധ്യം ഉറപ്പാക്കുന്നതായി അനോണിമസ് വിലയിരുത്തുന്നു.kim-bo

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈനയും ഉത്തരകൊറിയയിലുള്ള ചൈനീസ് പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യത്തേയ്ക് മടങ്ങിവരാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ചൈന സൈനികശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. യുദ്ധകാലത്തെ വന്‍ അഭയാര്‍ത്ഥി പ്രവാഹം മുന്‍കൂട്ടിക്കണ്ടാണ് ഈ നീക്കം. അമേരിക്കയുടെ അപ്രമാദിത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, ഉത്തരകൊറിയയുടെ ഏക സഖ്യരാജ്യമായ ചൈന തങ്ങളുടെ ആണവായുധങ്ങള്‍ കിം ജോങ് ഉന്നിന് നല്‍കിയേക്കാമെന്നും വീഡിയോയില്‍ അനോണിമസ് വിലയിരുത്തുന്നു.

അതേസമയം,ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ഭൂമിക്കും പരിസ്ഥിതിക്കും വന്‍ ആഘാതം സൃഷ്ടിക്കുമെന്നും ഒരു പക്ഷേ അത് ലോകത്തിന്റെ സര്‍വനാശത്തിലേക്ക് വഴി വയ്ക്കുമെന്നും അനോണിമസ് മുന്നറിയിപ്പ് നല്‍കുന്നു.മുന്‍പ് ഉണ്ടായ യുദ്ധങ്ങളേക്കാള്‍ ക്രൂരവും മാരകവുമായ ആയുധങ്ങളായിരിക്കും ഇത്തവണ ഉപയോഗിക്കുകയെന്നും സംഘം വിലയിരുത്തുന്നു. ലോകത്തിലെ മൂന്ന് വലിയ ശക്തികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ഏതെങ്കിലും പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അനോണിമസ് മുന്നറിയിപ്പ് നല്‍കുന്നു.war
യുദ്ധത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലോകരാജ്യങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് അനോണിമസിന്റെ ആരോപണം. ആണവ വിസ്‌ഫോടന മുണ്ടാകുമെന്ന് അനോണിമസ് വിസ്‌ഫോടനമുണ്ടാകുന്നതിന് പത്ത് മിനിറ്റ് മുമ്പ് മാത്രമേ ഇത് സംബന്ധിച്ച സൂചന ലഭിക്കൂവെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സൈനിക താവളങ്ങള്‍ക്ക് സമീപത്ത് താമസിക്കുന്നവര്‍ക്കായിരിക്കും മുന്നറിയിപ്പ് ലഭിക്കുക. ആണവ വിസ്‌ഫോടനത്തിന്റെ സാധ്യത മുന്നില്‍ കണ്ട് ജപ്പാനില്‍ ആണവ യുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ വില്‍പ്പന തകൃതിയാണ്. അമേരിക്കയും ഓസ്‌ട്രേലിയയും തങ്ങളുടെ പൗരന്‍മാരോട് യുദ്ധം സംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു.

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് സുചന നല്‍കുന്ന വീഡിയോ കഴിഞ്ഞ ശനിയാഴ്ചയാണ് അനോണിമസ് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനകം 12  ലക്ഷത്തിലധികം പേര്‍ കണ്ടു. എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പാണ് അനോണിമസ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ചോര്‍ത്തിയെടുത്ത ഡാറ്റയാണ് അനോണിമസിന്റെ പ്രധാന ആയുധം. എന്നാല്‍ ഹാക്ക് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ പുതിയ വെളിപ്പെടുത്തലെന്ന് അനോണിമസ് വ്യക്തമാക്കിയിട്ടില്ല.

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷവും മേഖലയിലെ നീക്കങ്ങളും നിരീഷിച്ചാണ് ഈ നിഗമനത്തില്‍ എത്തിയതെന്നാണ് അനോണിമസിന്റെ വാദം. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക സാന്നിധ്യവും ചൈനയും ജപ്പാനും അവരുടെ പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളും വിലയിരുത്തുന്നുണ്ട്.

വന്‍ ശക്തികളായ മൂന്ന് രാജ്യങ്ങളായിരിക്കും യുദ്ധത്തിന്റെ മുന്നില്‍ നിന്ന് പോരാടുകയെന്ന് അനോണിമസ് വ്യക്തമാക്കി. മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് ഏതെങ്കിലുമൊരു രാജ്യത്തിന്റെ പക്ഷത്ത് ചേരാതെ ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. എന്നാല്‍ ഈ മൂന്ന് രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അനോണിമസ് വ്യക്തമാക്കിയിട്ടില്ല. വീഡിയോയില്‍ റഷ്യയെക്കുറിച്ച് പരാമര്‍ശമില്ലെന്നതും ശ്രദ്ധേയമാണ്.

Top