കൊറിയയുടേത് ആറാം അണുബോംബ് പരീക്ഷണം ?അമേരിക്കയും ജപ്പാനും രണ്ടും കല്‍പ്പിച്ച് .. ലോകത്തെ നശിപ്പിക്കാൻ മറ്റൊരു ലോക മഹായുദ്ധം ?

ലണ്ടൻ : അമേരിക്കയുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്ന ഉത്തര കൊറിയയുടെ നീക്കം അപകടകരമെന്ന് വിലയിരുത്തൽ.ലോകം മറ്റൊരു മഹായുദ്ധതിലേക്കോ എന്ന സംശയം ഉയരുന്നു.   ലോകമെങ്ങുമുയര്‍ന്ന പ്രതിഷേധങ്ങളെ മറികടന്ന് കൊറിയ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ പരീക്ഷണം ജപ്പാനെയും പ്രകോപനത്തിലാക്കിയിരിക്കുകയാണ്. മിസൈല്‍ ജപ്പാന്റെ ഭൂപ്രദേശത്തിന് മുകളിലൂടെ 1700 കിലോമീറ്റര്‍ താണ്ടി പസിഫിക്ക് സമുദ്രത്തില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ വെടി വച്ച് വീഴ്ത്താന്‍ തുനിയാതിരുന്ന ജപ്പാന്റെ നടപടിയും മറ്റു രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.ഉത്തരകൊറിയ നടത്തിയിരിക്കുന്നത് ആറാം അണുബോംബ് പരീക്ഷണമെന്നാണ് ദക്ഷിണ കൊറിയ പ്രതികരിച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ക്കും താക്കീതുകള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉത്തരകൊറിയ ഇത്തരം നീക്കങ്ങള്‍ നടത്തി ശിക്ഷ ഇരന്ന് വാങ്ങിയാല്‍ പിന്നെന്ത് ചെയ്യുമെന്നാണ് അമേരിക്ക ചോദിക്കുന്നത്. ഇതോടെ ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ പടിവാതില്‍ക്കലെത്തിയിരിക്കുകയാണ്.

പുതിയ മിസൈല്‍ പരീക്ഷണത്തിലൂടെ സമുദ്രാതിര്‍ത്തി ലംഘിക്കുക മാത്രമല്ല ഉത്തരകൊറിയ ചെയ്തത്. മറിച്ച് ജപ്പാന്റെ ഭൂപ്രദേശത്ത് കൂടി മിസൈല്‍ പായിച്ചിരിക്കുകയുമാണ്. അമേരിക്കയുടെ വാക്കിനായി കാത്തിരുന്ന ജപ്പാന്‍ മനഃപൂര്‍വം ഒന്നും ചെയ്തില്ലെങ്കിലും തിരിച്ചടിച്ചേ പറ്റൂ എന്ന വാദം ശക്തമാണ്.നാശം ഇരന്ന് വാങ്ങുകയാണ് ഉത്തരകൊറിയ എന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. ഇതോടെ യുദ്ധം വെറും ഒരു സാധ്യത മാത്രമല്ല എന്നാണ് ലോക പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.kim

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ തിരിച്ചടിച്ചടിച്ചിട്ടില്ലെങ്കിലും വടക്കന്‍ പ്രദേശത്തെ ജനങ്ങളോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പേകിയിട്ടുണ്ട്. ഈ ഒരു നിര്‍ണായക സാഹചര്യത്തില്‍ ഉറപ്പുള്ള കെട്ടിടങ്ങളിലേക്കോ അല്ലെങ്കില്‍ ബേസ്‌മെന്റുകളിലേക്കോ നീങ്ങാനാണ് മിസൈല്‍ പാഞ്ഞ് പോയ പ്രദേശത്തെ ജനതയോട് ജപ്പാനീസ് ഗവണ്‍മെന്റിന്റെ ജെഅലേര്‍ട്ട് ടെക്സ്റ്റ് മെസേജ് വാണിങ് സിസ്റ്റവും സൈറനുകളും നിര്‍ദ്ദേശിച്ചിരിക്കുന്നത്.തന്റെ എല്ലാ ശക്തിയും പ്രയോഗിച്ച് ജനതയെ സംരക്ഷിക്കുമെന്നാണ് ജപ്പാനീസ് പ്രധാനമനന്ത്രി ഷിന്‍സോ അബെ ഉറപ്പ് നല്‍കിയിരിക്കുന്നത്.

ഉത്തരകൊറിയന്‍ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോന്‍ഗ് ഉന്‍ ഈ അടുത്ത കാലത്ത് നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും യുഎസ് ടെറിട്ടെറിയായ ഗുവാമിന് നേരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത താക്കീതുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇതിന് മുമ്പ് നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ ജപ്പാന് സമീപത്ത് കൂടി അല്ലായിരുന്നു ഉത്തരകൊറിയ നടത്തിയിരുന്നത്. എന്നാല്‍ ഗുവാമിന് നേരെ പ്യോന്‍ഗ്യാന്‍ഗ് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുകയാണെങ്കില്‍ അപ്പോള്‍ ജപ്പാന് സമീപത്ത് കൂടെയായിരിക്കും ഉത്തരകൊറിയന്‍ യുദ്ധവിമാനങ്ങള്‍ കടന്ന് പോവുകയെന്നുറപ്പാണ്.kim-bo

പുന്ഗ്യെറി അണ്ടര്‍ ഗ്രൗണ്ട് സൈറ്റില്‍ വച്ച് ഉത്തരകൊറിയ മറ്റൊരു ആണവപരീക്ഷണം നടത്താനൊരുങ്ങുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ്( എന്‍ഐഎസ്) ഒരു രഹസ്യ പാര്‍ലിമെന്ററി സെഷനില്‍ വച്ച് അവിടുത്തെ ലോമെയ്ക്കര്‍മാരോട് വെളിപ്പെടുത്തി അധികം കഴിയുന്നതിന് മുമ്പാണ് ഉന്‍ വീണ്ടും ഒരു മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നതെന്നത് ഗൗരവം അര്‍ഹിക്കുന്നു. മുമ്പില്ലാത്ത വിധത്തിലുള്ള ഭീഷണിയാണിപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറിയായ യോഷിഹിഡെ സുഗ പ്രതികരിച്ചിരിക്കുന്നത്.

ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നുവെന്നാണ് പെന്റഗണ്‍ പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മിസൈല്‍ പരീക്ഷണം തങ്ങള്‍ വിലയിരുത്തി വരുന്നുവെന്നും ഇത് ജപ്പാന് മുകളിലൂടെയാണ് കടന്ന് പോയിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്ന കാര്യമാണെന്നുമാണ് ഒരു പ്രസ്താവനയിലൂടെ പെന്റഗണ്‍ പറയുന്നത്. എന്നാല്‍ ഈ മിസൈല്‍ നോര്‍ത്ത് അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതല്ലെന്നാണ് നോര്‍ത്ത് അമേരിക്കന്‍ എയറോസ്‌പേസ് ഡിഫെന്‍സ് കമാന്‍ഡ് ( എന്‍ഒആര്‍എഡി) പറയുന്നത്.

കടുത്ത പ്രകോപനമുണ്ടാക്കുന്ന നീക്കമാണ് പ്യോന്‍ഗ്യാന്‍ഗ് പുതിയ പരീക്ഷണത്തിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ മഹാനായ നേതാവ് ഉന്‍ നടത്തിയിരിക്കുന്ന വലിയ നേട്ടമാണീ വിജയകരമായ മിസൈല്‍ പരീക്ഷണമെന്നാണ് നോര്‍ത്തുകൊറിയ ഇറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്

Top