കൊച്ചി: സഭക്കൊരു പ്രശ്‌നം വന്ന് നോക്കട്ടെ മനോരമ ചാടി വീഴും.അത് എല്ലാക്കാലവും അങ്ങിനെയാണ്.തിരുവമ്പാടി നിയമസഭാ മണ്ഡലം കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്ന് മുസ്ലിംലീഗ് ഉറപ്പു നല്‍കിയതെന്ന് വ്യക്തമാക്കുന്ന ഉടമ്പടി രേഖയും പുറത്തുവന്നതോടെ ലീഗിനുള്ളില്‍ കടുത്ത അമര്‍ഷം. പാണക്കാട് തങ്ങള്‍ നേരിട്ട് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ സീറ്റിന്റെ കാര്യത്തില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന കടുംപിടുത്തത്തിലാണ് ലീഗ്. മറിച്ചാണെങ്കില്‍ പ്രതിഷേധിക്കുമെന്ന നിലപാടിലാണ് താമരശ്ശേറി രൂപതയും. ഇരു കൂട്ടരും തമ്മില്‍ സീറ്റിനായി വടംവലി തുടരുന്നതിന് ഇടെയാണ് ലീഗിനെ വെട്ടിലാക്കി മനോരമ ചാനല്‍ ഉടമ്പടി കത്ത് പുറത്തുവിട്ടത.
2011ലാണ് സീറ്റ് സംബന്ധിച്ച് ഇത്തരമൊരു ഉടമ്പടി ഉണ്ടാക്കിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന് ഉറപ്പുനല്‍കി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. 2011 മാര്‍ച്ചിലാണ് സീറ്റുകള്‍ സംബന്ധിച്ചുള്ള നേതാക്കന്മാരുടെ ചര്‍ച്ചകള്‍ നടന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, താമരശേരി രൂപതയുടെ പ്രതിനിധി എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഇതില്‍ ഉരുത്തിരിഞ്ഞ ധാരണപ്രകാരമാണ് തിരുവമ്പാടി വിട്ടുകൊടുക്കാമെന്ന് ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയത്.
മനോരമ കത്ത് പുറത്തുവിട്ടതോടെ സിറ്റിങ് സീറ്റൊഴിച്ച് മറ്റേത് സീറ്റും വിട്ടുകൊടുക്കാമെന്ന് പറഞ്ഞ ലീഗിന് ഇനി വാക്കുപാലിക്കില്ലേ എന്ന ചോദ്യമായിരിക്കും നേരിടേണ്ടി വരുക. ഇതോടെ വിവാദം കൂടുതല്‍ മുറുകുകയാണ് ചെയ്യുന്നതും. മുഖ്യമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മാദ്ധ്യമങ്ങളോട് പറഞ്ഞതോടെ മുഖ്യമന്ത്രിയും പ്രതിരോധത്തിലായിട്ടുണ്ട്. തിരുവമ്പാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അക്കാര്യം യു.ഡി.എഫുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
താമരശേരി രൂപയുടെ താല്‍പര്യ പ്രകാരമാണ് തിരുവമ്പാടി സീറ്റ് വിട്ടു നല്‍കുന്ന കാര്യത്തില്‍ മുസ് ലിം ലീഗ് മുഖ്യമന്ത്രിക്ക് രേഖാമൂലം ഉറപ്പുനല്‍കിയത്. നിലവില്‍ സിറ്റിങ് എംഎ!ല്‍എ സി. മോയിന്‍കുട്ടിയെ മാറ്റി കെ. ഉമ്മറിനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്കായി എഴുതിയ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസ് തന്നെ് ആദ്യം പുറത്തുവിട്ടതോടെ തിരുവമ്പാടി വിട്ടുകിട്ടണമെന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണ് വ്യക്തമാകുന്നത്. തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യം യുഡിഎഫ് ഇതുവരെ തങ്ങളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും, അതുകൊണ്ടു തന്നെ തിരുവമ്പാടിയില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നാണ് മലയോര വികസന സമിതി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.
സിറ്റിങ് എംഎല്‍എ ആയിരുന്ന സി.മോയിന്‍കുട്ടിയെ മാറ്റി വി എം ഉമ്മറിനെയാണ് മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി തിരുവമ്പാടി സീറ്റിലേക്ക് തെരഞ്ഞെടുത്തത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് ഉമ്മര്‍. അതെസമയം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കൈക്കൊണ്ടതും.
തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് താമരശേരി രൂപതയ്ക്ക് തര്‍ക്കമുള്ള സ്ഥിതിക്ക് ആ സീറ്റ് വിട്ടുതരികയോ, അല്ലെങ്കില്‍ രൂപതയ്ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയോ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും നേരത്തെ മുസ്ലിം ലീഗ് നേതാക്കള്‍ നിരാകരിച്ചിരുന്നു. സിറ്റിങ് സീറ്റുകള്‍ ഒന്നും വിട്ടുതരില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമാണ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതും. കത്ത് പുറത്തു വന്നതോടെ ഇനി തിരുവമ്പാടിയുടെ കാര്യത്തില്‍ മുസ്ലിം ലീഗ് എന്തു നിലപാട് കൈക്കൊള്ളുമെന്ന് അറിയേണ്ടി വരും.