കൊച്ചി: ആഭ്യന്തിര മന്ത്രിയായിരിക്കുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്വര്‍ണ്ണശേഖരം സമ്മാനമായി നല്കി ഒളിക്യാമറയില്‍ കുടുക്കിയതിന് പിന്നില്‍ മാധ്യമ പ്രവര്‍ത്തകന്റെ ബ്ലാക്ക്മെയിലിങ്ങ്. മകളുടെ കല്യാണത്തിന് 20ലധികം പവന്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത സമ്മാനം തിരുവന്ചൂരിനു നല്‍കുകയായിരുന്നു . സ്വര്‍ണ്ണം തിരുവന്ചൂരിനു സമ്മാനമായി നല്കുന്നത് തെഹല്ക്ക എഡിറ്ററും, നാരദ വ്യൂസ് ഉടമയുമായ മാത്യു സാമുവേലിന് അറിയാമായിരുന്നു എന്നാണ് സൂചന .സ്വര്‍ണ്ണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീട്ടില്‍ കൊണ്ടുചെന്ന് സമ്മാനമായി നല്കുമ്പോള്‍ മാത്യു സാമുവേല്‍ ഒളിക്യാമറയുമായി തന്റെ വിശ്വസ്തനായ ഒരാളെ കൂടി ആ സംഘത്തില്‍ അയക്കുകയായിരുന്നു.
മന്ത്രിയായിരിക്കുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വര്‍ണ്ണ ശേഖരം സമ്മാനമായി വാങ്ങി, ഒളിക്യാമറയില്‍ കുടുങ്ങിയ മുന്‍ മന്ത്രിയുടെ വീഡിയോ
സത്യം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍, തിരുവഞ്ചൂര്‍ കുടുങ്ങുന്നു .പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷന്റെ വീട്ടില്‍ സ്വര്‍ണ്ണം വാങ്ങിക്കുന്ന വീഡിയോ റെക്കോഡഡ് ദൃശ്യങ്ങളുമായി നേരിട്ട് മാധ്യമ പ്രവര്‍ത്തകനായ മാത്യു സാമുവേല്‍ നേരിട്ട് എത്തി ആഭ്യന്തിര മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ തിരുവഞ്ചൂര്‍ രാധാകൃഷനേ ഭീഷണിപ്പെടുത്തുകയായിരുന്നു. മന്ത്രി ആദ്യം കാര്യങ്ങള്‍ നിഷേധിക്കുകയും പരിഹസിച്ച് തള്ളുകയും ചെയ്യുന്നു.പിന്നീട് വീഡിയോയില്‍ വ്യക്തമാകുന്നത് സ്വര്‍ണ്ണം വാങ്ങിക്കുന്ന ദൃശ്യങ്ങള്‍ മാത്യു സാമുവേല്‍ തിരുവഞ്ചൂരിനേ കാണിക്കുന്നതാണ്. മന്ത്രി ഇപ്പോള്‍ ഇരിക്കുന്ന ഇതേ മുറിയുടെ വിഷ്വലാണിതെന്നും ഇതേ മുറിയില്‍ വയ്ച്ചാണ് സ്വര്‍ണ്ണം വാങ്ങിച്ചതെന്നും മാത്യു സാമുവേല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ആപ്പോഴാണ് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ കരയുന്നതു പോലെ സംസാരിക്കുന്നതും, രക്ഷിക്കാന്‍ അപേക്ഷിക്കുന്നതും. തന്നെ വേട്ടയാടരുതെന്നും ഉപദ്രവിക്കരുതെന്നും എന്തുവേണമെന്ന് പറയാനും മന്ത്രി താണു കേണു പറയുന്നു. നമ്മള്‍ തമ്മില്‍ എന്തിന് വഴക്കിടുന്നു എന്നും ഞാന്‍ ഒന്നും പറഞ്ഞില്ലെന്നും ഒരു തര്‍ക്കത്തിനും വന്നില്ലെന്നും എന്താണ് വേണ്ടതെന്ന് എന്നോട് പറ എന്നും മന്ത്റ്റി ആവര്‍ത്തിച്ച് പറയുന്നു.കേരളത്തിന്റെ ആഭ്യന്തിര മന്ത്രിയുടെ കസേരയില്‍ ഇരുന്നാണ് തിരുവഞ്ചൂര്‍ അപ്പോള്‍ ഇരുന്ന് നിലവിളിക്കുന്നതും കാലുപിടിച്ചെന്നപോലെ കേണപേക്ഷിക്കുന്നതും.
മന്ത്രിയുടെ കക്കൂസ്സിലാണ് ഒളിക്യാമറ റെക്കോഡിങ്ങ് തുടങ്ങുന്നത്.തിരുവഞ്ചൂര്‍ ആരോപണങ്ങള്‍ നിഷേധിക്കുമ്പോള്‍ മാത്യു സാമുവേല്‍ ലൈവായ വീഡിയോ കാണിക്കുന്നു, എന്നിട്ട് പറയുന്നു..ഈ വീട്ടില്‍ ഇതേ മുറിയില്‍ വയ്ച്ച് നടന്നതാണിത്. ഇത് കാണിക്കാന്‍ ഇപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ തന്നെ വന്നിരിക്കുകയാണ്. മാത്രമല്ല കോട്ടയത്തേ ക്രൈംബ്രാഞ്ച് ഡി.ഐ.എസ്.പി ശ്രീകുമാറിനേ വിളിച്ചുവരുത്തി കേസ് മുക്കാന്‍ നിര്‍ദ്ദേശം നല്കുന്ന തെളിവുകള്‍, ഉമ്മന്‍ ചാണ്ടിക്കെതിരേ മന്ത്രി സ്ഥാനത്തിനുന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ നീക്കങ്ങളുടെ ഫോണ്‍ റെക്കോഡുകള്‍, ചില ഫോബ്ബ് ചോര്‍ത്തലുകള്‍ എന്നിവയാണ് ഇപ്പോള്‍ പുറത്തായ വീഡിയോയില്‍ ഉള്ളത്.
മാത്യു സാമുവേല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഈ തെളിവുകളും വീഡിയോകളുമായി മുന്‍ മന്ത്രി തിരിവഞ്ചൂരിന്റെ വീട്ടില്‍ എത്തുകയും എല്ലാം കാട്ടി ബ്ലാക്ക്മെയില്‍ ചെയ്യുന്നതുമാണ് ദൃശ്യങ്ങളില്‍. മാത്യു സാമുവേല്‍ പറയുന്നു സര്‍ ഞാന്‍ ഇന്ത്യയിലേ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ചെറിയ കേസുകള്‍ ഒന്നും ഞാന്‍ നടത്താറില്ല. സോളീഡ് എവിഡന്‍സാണ് കൈയ്യില്‍ ഉള്ളത്. എന്റെ പക്കല്‍ വ്യക്തമായ കാര്യങ്ങള്‍ ഉണ്ട്. സരിത എസ് നായരുടെ കേസും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്യു സാമുവേലിന്റെ കൈയ്യിലുള്ള ദൃശ്യങ്ങള്‍ കണ്ട് തിരുവഞ്ചൂര്‍ ഞെട്ടുകയാണ്.മന്ത്രിയേ കുടുക്കാനായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ തിരുവഞ്ചൂര്‍ സ്വര്‍ണ്ണം വാങ്ങി കുടുങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്ന് ഓള്‍ ഇന്ത്യാ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ അറിയിച്ചിട്ടുണ്ട്. വീഡിയോ പുറത്തു വരുന്നതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലാകും. പ്രധാനമായും 3 അഴിമതികള്‍ മന്ത്രി സ്ഥാനത്തിരുന്ന് നടത്തിയതിന്റെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് വീഡിയോയില്‍. മാത്രമല്ല പണത്തിനായി നടത്തിയ്യ ബ്ലാക്ക്മെയില്‍ ജേണലിസത്തിന്റെ മുഖം മൂടിയും അഴിഞ്ഞു വീഴും.