എം എം മണിയുടെ നിറം നല്ല വെളുത്തതെന്ന് തിരുവഞ്ചൂർ!തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് മണി!!നിയമസഭയില്‍ വാക്ക് പോരുമായി എം എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.

തിരുവനന്തപുരം: എം എം മണിയുടെ നിറം നല്ല വെളുത്തതെന്ന് തിരുവഞ്ചൂർ!തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് മണി!!നിയമസഭയില്‍ വാക്ക് പോരുമായി എം എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്നായിരുന്നു എം എം മണിയുടെ പരിഹാസം. ഇതോടെ മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്ന് തിരുവഞ്ചൂർ മറുപടി നൽകി.

നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ. ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പോലീസിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം എം മണിയുടെ പ്രതികരണം. ഇതോടെ ക്രമപ്രശ്‌നം ഉന്നയിച്ച് തിരുവഞ്ചൂര്‍ എഴുന്നേറ്റു.മണിയുടെ വാക്കുകള്‍ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ല, എന്നായിരുന്നു മണിയുടെ പരാമര്‍ശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ സഭയിലെ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Top