തിരുവനന്തപുരം: മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് ഒളിക്യാമറ ദൃശ്യങ്ങളുണ്ടെന്ന് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യുസാമുവലിന്റെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. മകളുടെ വിവാഹത്തിന് സ്വര്‍ണ്ണം ശേഖരം സമ്മാനമായി കൈപറ്റുന്ന ദൃശ്യങ്ങളാണ് പ്രധാനം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കുമ്പോള്‍ ചില രഹസ്യ വീഡിയോകള്‍ സംഘടിപ്പിച്ച് മാധ്യമ പ്രവര്‍ത്തകനും നാരദ ന്യൂസ് എഡിറ്ററുമായ മാത്യു സാമുവേല്‍ അദ്ദേഹത്തേ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ലീക്കായിരിക്കുന്നത്. തിരുവഞ്ചൂര്‍ ആരോപണങ്ങള്‍ നിഷേധിക്കുമ്പോള്‍ മാത്യു സാമുവേല്‍ വീഡിയോ കാണിക്കുന്നു. എന്നിട്ട് പറയുന്നു..ഈ വീട്ടില്‍ ഇതേ മുറിയില്‍ വയ്ച്ച് നടന്നതാണിത്. ഇത് കാണിക്കാന്‍ ഇപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ തന്നെ വന്നിരിക്കുകയാണ്. മാത്രമല്ല കോട്ടയത്തെ ക്രൈംബ്രാഞ്ച് ഡി.ഐ.എസ്.പി ശ്രീകുമാറിനെ വിളിച്ചുവരുത്തി കേസ് മുക്കാന്‍ നിര്‍ദ്ദേശം നല്കുന്ന തെളിവുകള്‍, ഉമ്മന്‍ ചാണ്ടിക്കെതിരേ മന്ത്രി സ്ഥാനത്തിനുന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ നീക്കങ്ങളുടെ ഫോണ്‍ റെക്കോഡുകള്‍, ചില ഫോണ്‍ ചോര്‍ത്തലുകള്‍ എന്നിവയെ കുറിച്ചാണ് മാത്യുസാമുവല്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത്.
മാത്യു സാമുവേല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഈ തെളിവുകളും വീഡിയോകളുമായി മുന്‍ മന്ത്രി തിരിവഞ്ചൂരിന്റെ വീട്ടില്‍ എത്തുകയും എല്ലാം കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതുമാണ് ദൃശ്യങ്ങളില്‍. മാത്യു സാമുവേല്‍ പറയുന്നു, ‘സര്‍ ഞാന്‍ ഇന്ത്യയിലേ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ചെറിയ കേസുകള്‍ ഒന്നും ഞാന്‍ നടത്താറില്ല. സോളീഡ് എവിഡന്‍സാണ് കൈയ്യില്‍ ഉള്ളത്. എന്റെ പക്കല്‍ വ്യക്തമായ കാര്യങ്ങള്‍ ഉണ്ട്” സരിത എസ് നായരുടെ കേസും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
മാത്യു സാമുവേലിന്റെ കൈയ്യിലുള്ള ദൃശ്യങ്ങള്‍ കണ്ട് തിരുവഞ്ചൂര്‍ ഞെട്ടുകയാണ്. സ്വന്തം വീടിനുള്ളില്‍ ഇരുന്ന് മന്ത്രി സ്ഥാനത്ത് ഇരുന്ന് തിരുവഞ്ചൂര്‍ പറയുന്നു..എന്നെ ഉപദ്രവിക്കരുത്..പ്ലീസ്..നമ്മള്‍ തമ്മില്‍ ഒരു ഇഷ്യൂവും ഇല്ല..എന്നെ ഉപദ്രവിക്കരുത്..ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ..അതിന് ഞാന്‍ ഒന്നും പറന്‍ഞ്ഞില്ലല്ലോ…സ്വര്‍ണ്ണം സമ്മാനമായി വാങ്ങിയ കാര്യം മാത്യു സാമുവേല്‍ വീഡിയോ കാട്ടി വീണ്ടും ചോദിക്കുന്നു. ഈ ഇതേ റൂമിന്റെ വിഷ്വലാണ്…അത് കാണുമ്പോള്‍ തിരുവഞ്ചൂര്‍ അക്ഷ്മനായി ഒന്നും മിണ്ടാതെ ഇരിക്കുന്നു. പിന്നെ പറയുന്നു..എന്നെ ഉപദ്രവിക്കരുത്..എന്നെ എന്തിന് ഉപദ്രവിക്കുന്നു…എന്നെ വേട്ടയാടരുത്..നമ്മള്‍ തമ്മില്‍ ഒരു വിരോധവുമില്ല…ഞാന്‍ ഒരു തര്‍ക്കത്തിനും വന്നിട്ടില്ല…എന്നോട് ചോദിച്ചതിനൊക്കെ എന്റെ ഓര്‍മയില്‍ നിന്നും ഞാന്‍ പറഞ്ഞു.പിന്നെ എന്തിന് നമ്മള്‍ തമ്മില്‍ ഒരു വിഷയം ഉണ്ടാക്കുന്നത്..ദയവായി എന്നോട് പറ..പറ..നമ്മള്‍ തമ്മില്‍ എന്തിനാ വഴക്കിടുന്നത്..തര്‍ക്കിക്കുന്നത്…ഞാന്‍ എന്താണ് ചെയ്യേണ്ടത്…
തിരുവഞ്ചൂരിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോകള്‍ 2013 ഡിസംബര്‍ 6നാണ് റെക്കോഡ് ചെയ്തത്. ഈ വീഡിയോകള്‍ പിന്നെ പുറം ലോകം കണ്ടില്ല. ഇപ്പോള്‍ നാരദ ന്യൂസ് എന്ന ഓണ്‍ലൈന്‍ പത്രത്തിലേ ഡയറക്ടര്‍മാരില്‍ ഒരാളായ വനിത രാജിവച്ചതോടെയാണ് വിഡിയോകള്‍ പുറത്തെത്തുന്നത്.തിരുവഞ്ചൂരിനെ ഭീഷണിപ്പെടുത്തി എത്ര കോടിയാണ് ബ്‌ളാക്‌മെയില്‍ ജേണലിസത്തിലൂടെ ഇന്ത്യയിലേ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പുന്ന മാത്യുസാമുവല്‍ കൈക്കലാക്കിയത്. എന്തായാലും തിരുവഞ്ചൂര്‍ മന്ത്രി സ്ഥാനത്ത് ഇരുന്ന് കത്തോലിക്കാ സഭയില്‍ നിന്നും സ്വര്‍ണ്ണ ശേഖരം വാങ്ങി. മകളുടെ കല്യാണത്തിനാണിത് നടന്നത്, ചില കേസുകള്‍ വന്‍ റവന്യൂ ഭൂമി തര്‍ക്കങ്ങള്‍ എല്ലാം മുക്കി. ഉമ്മന്‍ ചാണ്ടിയേ കുടുക്കി മുഖ്യമന്ത്രിയാകാന്‍ നീക്കങ്ങള്‍ നടത്തി.