സിയോള്‍: സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഗെയിം നിര്‍മ്മിക്കാനിറങ്ങി, ഈപ്പോള്‍ രാജ്യത്തെ അതി സമ്പന്നരില്‍ ഒരുവന്‍. ഇതാണ് ദക്ഷിണ കൊറിയയിലെ ചേരിയില്‍ ജനിച്ച ബാങ് ജന്‍ ഹുക്കിന്റെ ജീവിതം. ഇന്ന് ദക്ഷിണകൊറിയിലെ അതി സമ്പന്നരില്‍ ഒരാളാണ് ഹുക്ക്. കൊറിയയിലെ ഗെയിമിങ് രംഗത്തെ ഭീമന്മാരില്‍ ഒരാളായ നെറ്റ്മാര്‍ബിള്‍ കോര്‍പ്പിന്റെ ചെയര്‍മാനായ ബാങ് ജന്‍ ഹുക്ക് ചുരുങ്ങിയ കാലത്തിനുള്ളിലാണ് അതിശയിപ്പിക്കുന്ന നേട്ടം കൊയ്തത്.
2000 ല്‍ വെറും എട്ട് ജീവനക്കാരുമായാണ് നെറ്റ്മാര്‍ബിള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എഴ് കൊല്ലം കൊണ്ട് നിരവധി ആരാധകരേയും നിരൂപകരേയും സ്വന്തമാക്കിയ കമ്പനി ഒഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ദിവസം സ്വന്തമക്കിയത് 2.66 ട്രില്യണ്‍ വോണാണ്. കമ്പനിയുടെ മൂല്യമാകട്ടെ 13 ട്രില്യണ്‍ വോണും.
സാംസങ്, ഹുണ്ടായി തുടങ്ങിയ കമ്പനികള്‍ വാഹനഇലക്ട്രോണിക് സംവിധാനങ്ങുടെ നിര്‍മാണത്തില്‍ ദീര്‍ഘകാലമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ഗെയിമിങ്ങിലാണ് ബാങ് കൈവച്ചത്. ഘട്ടം ഘട്ടമായി വളര്‍ന്നു വന്ന കമ്പനിയില്‍ ഒരു ചൈനീസ് കമ്പനി 2014ല്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയരുന്നു.
രാജ്യത്തെ വ്യാപാരമേഖലയുടെ നാലിനൊന്നും പത്ത് കുടുംബ കമ്പനികള്‍ നിയന്ത്രിക്കുന്ന കൊറിയിയില്‍ വന്‍ നേട്ടനമാണ് നെറ്റ്മാര്‍ബിള്‍ കൈവരിച്ചത്. കമ്പനിയുടെ 24.5 ശതമാനം ഓഹരിയാണ് ബാങ്ങിനുള്ളത്. ബ്ലൂംബര്‍ഗ ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇത് ഏതാണ്ട് 2.9 ബില്യണ്‍ ഡോളര്‍ വരും.