തോക്ക് സ്വാമിക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു; തോക്ക് സ്വാമി വിളിച്ചത് ഡിജിപിയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍; രേഖകള്‍ പുറത്തായാല്‍ നാറുന്നത് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം പോലീസ് ആസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ തോക്ക് സ്വാമി ശ്രമിച്ചുവെന്നുള്ള കള്ളക്കഥ പൊളിയുന്നു. ഹിമവല്‍ ഭദ്രാനന്ദ ഡിജിപിയെ കാണാന്‍ നേരത്തെ നേരിട്ട് ഫോണില്‍ വിളിച്ച് അനുമതി തേടിയാണ് വന്നത്. പിന്നീട് പോലീസുണ്ടാക്കിയ കള്ളക്കഥ സര്‍ക്കാരും ഏറ്റെടുക്കുകയായിരുന്നു.
തോക്ക് സ്വാമിയുടെ ഫോണില്‍ നിന്ന് ഡിജിപിയുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചാണ് അനുമതി തേടിയിരുന്നുത്. നേരിട്ട് തന്നെ ഡിജിപി അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെയെത്തിയ സ്വാമി പിന്നീട് ഗൂഢാലോചനാ കേസില്‍ റിമാന്റിലാവുകയായിരുന്നു.

ഡിപിജിയെ കാണാന്‍ വരുന്ന വിവരം സുഹൃത്തുക്കളായ പല മാധ്യമ പ്രവര്‍ത്തകരേയും നേരത്തെ തന്നെ തോക്ക് സ്വാമി അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും പോലീസും തോക്ക് സ്വാമിയാണ് പ്രശ്‌നക്കാരനെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നിങ്ങുകയായിരുന്നു. എസ് യു സി ഐ പ്രവര്‍ത്തകരേയും കെ എം ഷാജഹാനേയും ഒപ്പം പിടിച്ച് തോക്ക് സ്വാമിയുടേ പേരുപയോഗിച്ച് പോലീസ് പുതിയ കഥ മെനയുകായിരുന്നുവെന്ന് ഇതോടെ തെളിയുകയാണ്. തോക്ക് സ്വാമിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഡിജിപിയെ വിളിച്ച രേഖകള്‍ ലഭിക്കുമെന്ന് ബന്ധുക്കള്‍ ചൂണ്ടികാട്ടുന്നു. ഇതോടെ സര്‍ക്കാര്‍ പറഞ്ഞ നുഴഞ്ഞുകയറ്റകഥ പൊളിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top