തോമസ് ചാണ്ടിയെ പിണക്കിയാല്‍; വിവാദമായ കിളിരൂര്‍ പീഡന കേസുകള്‍ തെളിവുകള്‍ പുറത്തുവരുമോ? മുന്‍മന്ത്രി പുത്രന്‍മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍

കൊച്ചി:മന്ത്രി തോമസ് ചാണ്ടിയുടെ തൊപ്പി തെറിപ്പിച്ചാല്‍ ഇടതുപക്ഷം പേടിക്കുന്നത് വിവാദമായ കിളിരൂര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളോ. കിളിരൂര്‍ കേസിലെ ശാരി എസ് നായരേയും കവിയൂര്‍ കേസിലെ പെണ്‍കുട്ടിയേയും പീഡനത്തിനായി ലാതാ നായര്‍ എത്തിച്ചിരുന്നത് ആലപ്പുഴയിലെ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലായിരുന്നു.

രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേരുകളുയര്‍ന്നകേട്ട പീഡനകേസില്‍ പക്ഷെ ഇരകള്‍ മുഴുവന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. കവിയൂര്‍ കേസില്‍ ഇരയായ അനഘയും കുടുംബവും ആത്മഹത്യചെയ്താണെന്ന് ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍ ഒടുവില്‍ സി ബി ഐ കോടതി തളളിയിരുന്നു. പ്രസവത്തിനുശേഷം ചികിത്സയിലായിരുന്ന ശാരി എസ് നായര്‍ ആശുപത്രിയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. ഈ രണ്ടു പീഡന കേസുകളിലും പ്രധാന കേന്ദ്രം തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാരി എസ് നായരുടെ ബന്ധുവായിരുന്ന ലതാനായരാണ് വിദ്യാര്‍ത്ഥിനിയായ ശാരിയെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ആദ്യമായി എത്തിച്ചത്. അന്ന് തോമസ് ചാണ്ടിയും ഏഷ്യനെറ്റിലെ മുന്‍ മാധ്യമ പ്രവര്‍ത്തകര്‍ മോഹന്‍ദാസുമുണ്ടായിരുന്നു. മകളുടെ സഹപാഠിയായിരുന്ന അനഘയേയും പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചതും ലതാ നായരായിരുന്നു. IMG-20171114-WA0087ലോക്കല്‍ പോലീസും പിന്നീട് കേസന്വേഷിച്ച സി ബി ഐയും പ്രതികളെ കണ്ടെത്താത്തെ കേസ് അട്ടിമറിയ്ക്കുന്ന ഘട്ടത്തിലെത്തിച്ചു. ഇരകളായവര്‍ ഇല്ലാതായതോടെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ തുറക്കപ്പെടുകയായിരുന്നു.

ശാരി എസ് നായര്‍ ലേക്ക് പാലസ് റിസോര്‍ട്ടിലെത്തുമ്പോള്‍ അവിടെ തോമസ് ചാണ്ടിയുക്സ് മോഹന്‍ദാസും ലതാ നായരുടെ ബന്ധുവും ഉണ്ടായിരുന്നതായി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ശാരി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടില്ലെന്നായിരുന്നു ശ്രീലേഖയുടെ കണ്ടെത്തല്‍. റിസോര്‍ട്ടില്‍ നിന്നെത്തിയ ശാരി വളരെ അവശയായിരുന്നതായും നിരവധി തവണ ഛര്‍ദ്ദിച്ചതായും ശാരിയുടെ അച്ഛന്‍ മൊഴിനല്‍കിയിരുന്നു. റിസോര്‍ട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ശാരി പറഞ്ഞിട്ടും ശ്രിലേഖ ഐ പി എസ് രേഖപ്പെടുത്തിയിരുന്നില്ലെന്ന് അന്ന് ശാരിയുടെ പിതാവ് ആരോപിച്ചിരുന്നു.

വി ഐപിവിവാദവും മന്ത്രിപുത്രന്‍മാരുട വിഡിയോ വാര്‍ത്തകളുമായി കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കിളിരൂര്‍ കവിയൂര്‍ കേസുകളിലെ അട്ടമറി രഹസ്യങ്ങള്‍ പുറത്ത് വന്നാല്‍ ഇടതുനേതാക്കളുടെ പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴും. ഈ രഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന ലേക്ക് പലാസ് ഉടമയായ തോമസ് ചാണ്ടിയെ പിണക്കാന്‍ സിപിഎം മടിക്കുന്നതും അത് കൊണ്ട് തന്നെയാണ്. ചാണ്ടിയെ പ്രകോപിപ്പിച്ചാല്‍ കേരളം ഞെട്ടുന്ന പല പീഡന തെളിവുകളും പുറത്ത് വരുമോ എന്ന് ഇടതുനേതാക്കള്‍ ഭയക്കുന്നുണ്ട്. വി എസ് അച്ച്യുതാനന്ദന്‍ തരംഗം ആഞ്ഞടിച്ച സമയത്തും കുട്ടനാട്ടില്‍ ചാണ്ടി അന്ന് വിജയിച്ചത് ഇടതു നേതാക്കളുടെ അട്ടിമറിമൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

Top