പിണറായി മന്ത്രിസഭയ്ക്ക് ഇനി നൂറുകോടി തിളക്കം.തോമസ് ചാണ്ടിഇന്ന് മന്ത്രി. അധികാരമേറ്റാല്‍ കേരള ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടി എം.എല്‍.എ മന്ത്രിയായി ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്ക് എന്‍.സി.പി സംസ്ഥാന നേതൃത്വം തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കുകയായിരുന്നു.ഇതുസംബന്ധിച്ച പാര്‍ട്ടിയുടെ കത്ത് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഇന്നലെ രാവിലെ 9.45ന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.തുടര്‍ന്ന് വിഷയം പരിഗണിക്കാന്‍ രാവിലെ 11.15ഓടെ എ.കെ.ജി സെന്ററില്‍ ഇടതുമുന്നണി യോഗം ചേര്‍ന്നു. ഇരുപത് മിനിട്ട് മാത്രം നീണ്ട യോഗത്തില്‍ എന്‍.സി.പി നേതൃത്വത്തിന്റെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചു. വലിയ ചര്‍ച്ചയില്ലാതെ യോഗം ഇത് അംഗീകരിച്ചു. തോമസ് ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.പിന്നീട് പുതിയ മന്ത്രിയെ നിശ്ചയിച്ചുകൊണ്ടുള്ള എല്‍.ഡി.എഫിന്റെ തീരുമാനം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എ.കെ. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജലഗതാഗതം എന്നീ വകുപ്പുകളും ശശീന്ദ്രന് അനുവദിച്ചിരുന്ന ഔദ്യോഗിക വസതിയായ കാവേരി’യും തോമസ് ചാണ്ടിക്ക് ലഭിക്കും. എന്‍.സി.പിയുടെ നിയമസഭാകക്ഷി നേതൃസ്ഥാനം എ.കെ. ശശീന്ദ്രന്‍ ഏറ്റെടുക്കും.
കേരളത്തിലും പുറത്തും വ്യവസായലോകം കെട്ടിപ്പൊക്കിയ വ്യക്തിയാണ് നിയുക്തമന്ത്രി തോമസ് ചാണ്ടി. 92കോടിയിലധികം രൂപയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തോമസ്ചാണ്ടി രേഖപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരം. നിലവില്‍ നിയമസഭയില്‍ ഏറ്റവുമധികം സമ്പത്തുള്ള വ്യക്തിയാണ് ഗതാഗതമന്ത്രിയായി നാളെ അധികാരമേല്‍ക്കുന്നത്. പണക്കൊഴുപ്പുകൊണ്ടാണ് തോമസ്ചാണ്ടി മന്ത്രിയായതെന്ന് ബിജെപി നേതാക്കളുള്‍പ്പെടെ ആരോപിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് തൊണ്ണൂറ്റി രണ്ടാണെങ്കില്‍, ഇപ്പോള്‍ നൂറുകോടിയിലധികമായിരിക്കും തോമസ് ചാണ്ടിയുടെ സ്വത്തുക്കളുടെ മൂല്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നനായ മന്ത്രിയെന്ന ബഹുമതിയും തോമസ് ചാണ്ടിക്ക് സ്വന്തമാകും.sasi1

കുട്ടനാട് നിയമസഭാമണ്ഡലത്തെയാണ് തോമസ് ചാണ്ടി പ്രതിനിധീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സ്വത്തും തോമസ്ചാണ്ടിക്കായിരുന്നു. 92.37 കോടി രൂപയാണ് സത്യവാങ്മൂലത്തില്‍ കാട്ടിയിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോമസ് ചാണ്ടിയുടെ സ്വത്ത് 39.71 കോടിയായിരുന്നു. വ്യത്യസ്ത ബാങ്കുകളിലായി 11,08,932 രൂപയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടില്‍. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടുകളിലായി 16കോടി 24 ലക്ഷത്തിലധികം രൂപയുണ്ടായിരുന്നുവെന്നും 2016 മെയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
ഇതിന് പുറമേ നാലരക്കോടിയുടെ മ്യൂച്ചല്‍ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ 38,45,000 രൂപയുടെയും 22,,25,011 രൂപയുടെയും ഇന്‍ഷുറന്‍സുകളുണ്ട്. ആശ്രിതരുടെ പേരിലാകട്ടെ, 14,92,044 രൂപയുടെ ഇന്‍ഷുറന്‍സ് നിക്ഷേപവും. രണ്ട് ആഡംബര കാറുകളും രണ്ട് ഹൗസ്‌ബോട്ടും സ്വന്തമായുണ്ട്. 1,45,20,000 രൂപ വിലയുള്ള മൂന്ന് മോട്ടോര്‍ബോട്ടുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ 5,60,000 രൂപയുടെ മോട്ടോര്‍ബോട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തനിക്ക് 100 ഗ്രാമിന്റെ സ്വര്‍ണവും ഭാര്യയ്ക്ക് ഒരു കിലോ സ്വര്‍ണവുമുണ്ടെന്നും സത്യവാങ്മൂലം സൂചിപ്പിക്കുന്നു.saseendran-thomas-chandy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജംഗമസ്വത്തായി അറുപത്തിആറ് കോടിയോളം ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 65,80,65,427 രൂപ. ഭാര്യയുടെയും ബന്ധുക്കള്‍ക്കുമായി യഥാക്രമം 17,85,00,562 രൂപയുടെയും 15,02,044 രൂപയുടെയും ജംഗമസ്വത്തുക്കളുണ്ട്. വസ്തുവായി 8,56,92,000 രൂപയുടെ സ്വത്തുമുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്ക് യാതൊരു ബാധ്യതകളുമില്ലെന്നും കുട്ടനാട് മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എസ് പുഷ്പകുമാരിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

ഔദ്യോഗിക കണക്കൂകള്‍ക്കപ്പുറം, ചാണ്ടിക്ക് 500 കോടിയിലധികം സ്വത്തുണ്ടെന്നാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്. കുവൈറ്റില്‍ വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ കോടിക്കണക്കിന് ദിനാറിന്റെ നിക്ഷേപമാണ് ഇദ്ദേഹത്തിനുള്ളത്. ഹോട്ടല്‍ രംഗത്തും ഇദ്ദേഹത്തിന് നിക്ഷേപമുണ്ട്. കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ ചെയര്‍മാനാണ് അദ്ദേഹം. റിയാദിലും അദ്ദേഹത്തിന് സ്‌കൂളുകളുണ്ട്. കുവൈറ്റ് ചാണ്ടിയെന്ന പേരുപോലും ഈ നിയുക്തമന്ത്രിക്കുണ്ട്. എന്തായാലും പിണറായി മന്ത്രിസഭയ്ക്ക് ഇനി നൂറുകോടിത്തിളക്കത്തോടെ നാട് ഭരിക്കാം.
മന്ത്രിയായി തോമസ് ചാണ്ടിയെ നിശ്ചയിച്ച എന്‍സിപി തീരുമാനം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നാളെ വൈകിട്ട് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എകെ ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം നടത്തി, കുറ്റവിമുക്തമായ ശേഷം ശശീന്ദ്രന്‍ തിരിച്ചെത്തട്ടെ എന്നാണ് പൊതുവേ ഉയര്‍ന്ന അഭിപ്രായം. എന്‍സിപി കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും ഈ തീരുമാനമാണ് മുന്നോട്ടുവെച്ചത്. ഇത് എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു.  കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി തോമസ് ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലം വായിക്കാം

Top