തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തിന്റെ നിര്‍മ്മാണത്തിനായി ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍ നയം. അതിനിടയിലാണ് പുതിയതായി കാറുകള്‍ വാങ്ങാനായി ധനാഭ്യര്‍ത്ഥനയുമായി തോമസ് ഐസക്ക് രംഗത്തെത്തിയത്. പുതിയതായി ഒമ്പത് വാഹനങ്ങള്‍ വാങ്ങാനാണ് ധനമന്ത്രി ആഭ്യര്‍ത്ഥന നടത്തിയത്. 10 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ വാങ്ങാനും എല്‍ബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാര്‍ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഉപധനാഥര്‍ത്ഥന നടത്തിയത്.
പ്രളയാനന്തരം ചെലവുചുരുക്കല്‍ നടപടികള്‍ നടക്കുമ്പോഴും കാറുകള്‍ പരമാവധി വാടകയ്ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഈ വര്‍ഷത്തെ സര്‍ക്കുലര്‍ നിലവിലിരിക്കുമ്പോഴുമൊക്കെയാണ് പുതിയ ഉപധനാഭ്യര്‍ത്ഥനയെന്നതാണ് ശ്രദ്ധേയം.
എല്ലാ വാഹനങ്ങള്‍ക്കും ടോക്കന്‍ തുകയാണ് ധനാഭ്യര്‍ത്ഥനയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം, കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് വേണ്ടി 14 ലക്ഷം രൂപലുടെ വാഹനങ്ങള്‍ വാങ്ങാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.