രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്ന് രക്ഷപ്പെടുത്തി. ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനം ശക്തിപ്രകടനമായി.പോരാടാൻ പിവി അൻവർ.

നിലമ്പൂർ :പിണറായിക്ക് എതിരെ അതിശക്തമായി ആരോപണം ഉയർത്തി നിലംപുർ എംഎൽഎ പിവി അൻവർ . സ്വന്തം തട്ടകത്തിൽ, ആയിരക്കണക്കിനു പേരെ അണിനിരത്തിയ പൊതു സമ്മേളനത്തിൽ നടത്തിയ രണ്ടര മണിക്കൂർ പ്രസംഗത്തിലൂടെ പി.വി.അൻവർ സിപിഎമ്മിനു നൽകുന്ന സന്ദേശം പിന്മാറാനില്ല. നേർക്കു നേർ നിന്നു പോരാടാൻ തന്നെയെന്നാണ് .താൻ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവിൽ താൻ മരിച്ചുവീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. യുവാക്കൾ പിന്മാറരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസുമുൾപ്പെടെയുള്ള നേതാക്കളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച അൻവർ, പാർട്ടിയെയും സാധാരണ പ്രവർത്തകരെയും ഒരിക്കലും തള്ളിപ്പറയില്ലെന്നു ആവർത്തിച്ചു. പാർട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങൾ എണ്ണിപ്പറഞ്ഞ അൻവർ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മിൽ ചേർന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു.

പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിലും സജീവ രാഷ്ട്രീയത്തിൽ തന്നെയുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അൻവറിന്റെ പ്രസംഗം. സമ്പൂർണ സ്വതന്ത്രനായി മത്സരിച്ചാലും നിലമ്പൂർ മണ്ഡലത്തിൽ നിന്നു ജയിക്കാനുള്ള കളമൊരുക്കാനുള്ള ശ്രമങ്ങളും അൻവറിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും മുൻ ആരോപണങ്ങൾ ആവർത്തിക്കാനാണു ചെലവഴിച്ചത്. വർഗീയവാദിയെന്ന ആരോപണവുമായി സിപിഎം തുടങ്ങിയ പ്രചാരണത്തെ ചെറുക്കാൻ തന്റെയും കുടുംബത്തിന്റെയും മതനിരപേക്ഷ പശ്ചാത്തലം വിശദമായി വിവരിച്ചു. അഞ്ചു നേരം നമസ്കരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും അതിന്റെ പേരിൽ നാലു പേർ ചേർന്നു ചാപ്പ കുത്താൻ ശ്രമിച്ചാൽ അതു നടക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

നിലമ്പൂർ മണ്ഡലത്തിനു കീഴിൽ രണ്ടു ഏരിയാ കമ്മിറ്റുകളാണു സിപിഎമ്മിനുള്ളത്. നിലമ്പൂർ, എടക്കര കമ്മിറ്റികൾക്കു കീഴിൽ അൻവറിനെതിരെ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. ഇതിൽ പ്രകോപനപരമായ മുദ്രവാക്യം ഉയരുകയും ചെയ്തു. എന്നാൽ, ഈ രണ്ടു ഏരിയാ കമ്മിറ്റുകൾക്കു കീഴിലെ പ്രകടനത്തിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ ആളുകളെ പൊതുയോഗത്തിൽ അണിനിരത്താൻ അൻവറിനായി. ഇൻക്വിലാബ് വിളികൾ മുഴക്കിയാണു അണികൾ അൻവറിനെ സ്റ്റേജിലേക്കു ആനയിച്ചത്.

അൻവറിനു മേൽ കള്ളക്കടത്തുകാരന്റെയും വർഗീയതയുടെയും ചാപ്പ കുത്തുന്ന സിപിഎം നിലപാടിലെ വൈരുധ്യം സ്വാഗത പ്രസംഗം നടത്തിയ മുൻ ഏരിയാ കമ്മിറ്റിയംഗം ഇ.എ.സുകു ചൂണ്ടിക്കാട്ടി. 2016ൽ അൻവറിനെ നിലമ്പൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതു സിപിഎം സംസ്ഥാന നേതൃത്വമാണെന്നു സുകു പറഞ്ഞു. മണ്ഡലത്തിലെ 2 ഏരിയാ കമ്മിറ്റികൾ പൂർണമായി എതിർത്തിട്ടും സംസ്ഥാന സെക്രട്ടറിവരെ എത്തി പ്രത്യേക യോഗം വിളിച്ചാണു അൻവറിന്റെ സ്ഥാനാർഥിത്വത്തിനു അംഗീകാരം നൽകിയത്. അതേ അൻവറിനെ തള്ളിപ്പറയുമ്പോൾ നിലമ്പൂരിലെ സഖാക്കൾക്കു എങ്ങനെ ഉൾക്കൊള്ളാനാകുമെന്നു സുകു ചോദിച്ചപ്പോൾ സദസ്സിൽ നിന്നു വലിയ ആരവം ഉയർന്നു.

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ച പൊതുയോഗത്തിലുമുണ്ടായി. നിലമ്പൂരിൽ ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള അന്ധ വിദ്യാലയത്തിനു ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്നു പണം നൽകുന്നതു തടയാൻ ശ്രമിച്ചുവെന്നും അൻവർ ആരോപിച്ചു. പ്രതിഷേധ പ്രകടനങ്ങളിലൂടെ സിപിഎം ഉയർത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന അൻവറിന്റെ പ്രഖ്യാപനമായിരുന്നു പൊതുയോഗം. സിപിഎം അതിനു എന്തു മറുപടി നൽകുമെന്നു കണ്ടറിയണം.

കേരളം സ്ഫോടകാസ്പദമായ അവസ്ഥയിലാണ്. പൊലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം.

സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. താൻ പാർട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കി. താൻ സാധാരണ സഖാക്കളെ തള്ളിപ്പറയില്ല. പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചത്. അജിത് കുമാറിൻ്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല. എഡിജിപിയെ വച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിട്ടുണ്ട്

Top