കുഞ്ചാക്കോ ബോബന് നേരെ ചീത്തവിളി, കത്തി കാണിച്ച് ഭീഷണിയും; 76 കാരന്‍ പോലീസ് കസ്റ്റഡിയില്‍

സിനിമാ താരം കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 76കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച്ച എറണാകുളത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്നതിനാണ് കുഞ്ചാക്കോ ബോബന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് കണ്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്ന കണ്ണൂര്‍ റെയില്‍വേ എസ്.ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

വധശ്രമത്തിന് കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഞായറാഴ്ച 7ന് വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും. ലാല്‍ ജോസ് ചിത്രം ‘തട്ടിന്‍പുറത്തെ അച്യുത’ന്റെ ഷൂട്ടിങിന് വേണ്ടി ആണ് താരം കണ്ണൂരിലേക്ക് പോകാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്.

Top