ഡോക്ടറെ ഭീഷണിപ്പെടുത്തി, കവര്‍ച്ച; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; പ്രതികള്‍ ലഹരിമരുന്നിന് അടിമകള്‍

കോഴിക്കോട്: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമ്മദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് എന്‍ പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു സംഭവം. തിങ്കളാഴ്ച ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലര്‍ച്ചെ ആയുധവുമായി മുറിയില്‍ എത്തുകയായിരുന്നു. കൈയില്‍ പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ വഴി 2500 രൂപ ട്രാന്‍ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. പ്രതികള്‍ ലഹരിമരുന്നിന് അടിമകളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Top