നാട്ടുകാര്‍ക്ക് അശ്ലീല ഊമ കത്തുകള്‍ അയച്ചു; ഒരു സ്ത്രിയും രണ്ട് പുരുഷന്‍മാരും പിടിയില്‍

ആലപ്പുഴ: നാട്ടുകാര്‍ക്ക് അശ്ലീല ഊമ കത്തുകള്‍ തപാല്‍ വഴി അയച്ച മൂന്നുപേര്‍ പിടിയില്‍. നൂറനാട് സ്വദേശി ശ്യാം, ജലജ, രാജേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. നൂറനാട് പടനിലം നിവാസികള്‍ ആറുമാസമായി തിരഞ്ഞിരുന്ന പ്രതികളെയാണ് പൊലീസ് പിടികൂടിയത്. അയല്‍വാസികളെ കുടുക്കാനായിരുന്നു ഇവര്‍ ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായി ശ്യാമിന്റെ ബന്ധുവും അയല്‍വാസിയുമായ മനോജിനെ കുടുക്കുകയായിരുന്നു അശ്ലീല കത്തുകളുടെ ലക്ഷ്യം. കത്തുകളില്‍ ശ്യാമിന്റെ പേരും മനോജിനെതിരെ പരാതിയും ഉള്ളതിനാല്‍ ആദ്യഘട്ടത്തില്‍ പൊലീസ് ഇയാളെ സംശയിച്ചില്ല. സംശയിക്കാതിരിക്കാന്‍ സ്വന്തം വീട്ടിലേക്കും ഇയാള്‍ അശ്ലീല കത്തുകള്‍ അയച്ചിരുന്നു. കൈയ്യക്ഷരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പരാതിക്കാരനിലേക്ക് തന്നെ അന്വേഷണമെത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ്.ശ്യാമും ജലജയും ചേര്‍ന്നാണ് ആദ്യമൂന്നുമാസം കത്തുകളെഴുതിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് സംശയിക്കുന്നെന്ന് മനസിലായതോടെ രാജേന്ദ്രന്‍ കത്തുകളെഴുതി. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് കത്തുകളെഴുതാന്‍ കാരണമെന്ന് ശ്യാം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top