പൂണെപഞ്ചനക്ഷത്രഹോട്ടലിൽ പെൺവാണിഭത്തിൽ മൂന്നു വമ്പന്മാർ പിടിയിലായി ; പിടിയിലായ രണ്ടു സ്ത്രീകളെ റസ്‌ക്യൂഹോമിലാക്കി. ഫോൺ കോളിലൂടെയാണ് പൊലീസിന് ആ സന്ദേശം എത്തിയത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പെൺ വാണിഭം നടക്കുന്നു എന്നതായിരുന്നു അത്. തെളിവുകളായി നല്കിയതു കണ്ടപ്പോൾ പൊലീസും ഞെട്ടി.ഫോൺനമ്പരും ഫോട്ടോയും റൂം നമ്പറും ഉൾപ്പടെയായിരുന്നു സന്ദേശം. പൊലീസ്് പിന്നെ അമാന്തിച്ചില്ല. ആരും റെയ്ഡിനു മടിക്കുന്ന ആഡംബര ഹോട്ടലിൽ കയറി സബ് ഇൻസ്‌പെക്ടർ സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോൾ കിട്ടിയ വിവരങ്ങൾ വളരെ കൃത്യം.
പൂണെയിലെ ശിവാജി നഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് റെയ്ഡ് നടന്നത്. മുംബൈ സ്വദേശികളായ രണ്ടു സ്ത്രീകളേയും മൂന്നു വ്യവസായികളയും പിടികൂടി. ഇവർ മദ്ധ്യപ്രദേശിൽ ബിസിനസ് ചെയ്യുന്നവരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാംസക്കച്ചവടത്തിന് ഏജന്റായി പ്രവത്തിക്കുന്ന വീരു എന്ന ആളിനേയും പൊലീസ് പിടികൂടി. ഇവർക്കെതിരേ ഇമ്മോറൽ ട്രാഫിക്കിംഗിന് കേസെടുത്തു. സ്ത്രീകളെ റസ്്ക്യൂ ഹോമിലുമാക്കി.. പൂണെ കേന്ദ്രമായി പ്രവർത്തിക്കുന്ന പെൺവാണഭ സംഘത്തിൽ പെട്ടതാണിവർ എന്ന് പൊലീസ് അറിയിച്ചു