മാനന്തവാടിയില്‍ വിഷമദ്യം കഴിച്ച് അച്ഛനും മകനുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ മാനന്തവാടിക്ക് അടുത്ത് വെള്ളമുണ്ടയില്‍ അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചത് വ്യാജ മദ്യം അകത്തുചെന്നാണെന്ന് പ്രാഥമിക സ്ഥിരീകരണം. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (35) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ ഇന്നലെ രാവിലെ പൂജ ചെയ്യാനെത്തിയ ആള്‍ നല്‍കിയ മദ്യം കഴിച്ച് അവശനിലയിലായ തിഗന്നായി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. എന്നാല്‍ മരണ കാരണം വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരിക്കുമെന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. തുടര്‍ന്ന് ഇന്ന് സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രമോദും പ്രസാദും ബാക്കി വന്ന മദ്യം കഴിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും പ്രമോദ് യാത്രാമദ്ധ്യേയും പ്രസാദ്
ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top