ബെംഗളൂരു: കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഡേകെയര്‍ സെന്ററില്‍ പോലും വിശ്വസിച്ച് കുട്ടികളെ അയക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ഡേകെയര്‍ സെന്ററില്‍വെച്ചു പോലും കുട്ടികള്‍ക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നാല്‍ എങ്ങനെയയിരിക്കും. ബെംഗളൂരുവിലെ ജഗ്ജീവന്‍ റാം നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ബെംഗളൂരുവില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേകെയര്‍ സെന്ററില്‍വെച്ചാണ് മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായത്. ഡേകെയര്‍ സെന്റര്‍ നടത്തിപ്പുകാരിയായ സന്ധ്യ ബറാഡിയയുടെ ഭര്‍ത്താവ് ചെയിന്‍രൂപ് ബറാഡിയയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ചെയിന്‍ രൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായി ഡേകെയര്‍ സെന്റര്‍ നടത്തിയതിന് സന്ധ്യയ്ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഡേകെയര്‍ സെന്ററിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ബലാത്സംഗത്തിനിരയായതായി മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചെയിന്‍രൂപിനെ പൊലീസ് കസ്ററഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ചെയിന്‍രൂപ് കുറ്റം സമ്മതിച്ചു. ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ സന്ധ്യയേയും അറസ്റ്റു ചെയ്യുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മയ്ക്കും പെണ്‍കുട്ടിയെ നോക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് ഡേകെയര്‍ സെന്ററിലാക്കിയത്. രാവിലെ 10.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ചശേഷമായിരുന്നു പ്രതിപീഡനം നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഡേകെയര്‍ സെന്റര്‍ തുടങ്ങിയത്. ഇവിടെ എത്രകുട്ടികള്‍ പഠിക്കുന്നു എന്നതിനെക്കുറിച്ച് പോലും നടത്തിപ്പുകാരിക്ക് വ്യക്തമായ ധാരണയില്ലെന്ന് പൊലീസ് അറിയിച്ചു.