ബസ് പാടത്തേക്ക് മറിഞ്ഞു; 30 ലേറെ പേര്‍ക്ക് പരിക്ക്; യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍; സംഭവം തൃശൂരില്‍

തൃശൂര്‍ : കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞു. തൃപ്പയാറില്‍ നിന്നും പുറപ്പെട്ട് കണിമംഗലത്ത് കൂടി സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് മറിഞ്ഞത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. രാവിലെയായതിനാല്‍ അമ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ 30 പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും. ഇവരില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.

Top