തുഷാർ പച്ചക്കള്ളം പറയരുത്…മറുപടി പറയൂ തുഷാറേ.വണ്ടിചെക്ക് കേസിന്റെ ക്രിമിനില്‍ നടപടികള്‍ അജ്മാന്‍ കോടതി തള്ളിയെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് പണം ഈടാക്കാനുള്ള സിവില്‍ കേസ് ദുബൈ കോടതിയില്‍ നിലനില്‍ക്കും. ഒന്‍പത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് ആധാരമാക്കിയാണ് ഈ പരാതിയും. നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ലെങ്കിലും നിയമ നടപടികള്‍ പൂര്‍ണമായി അവസാനിക്കാന്‍ സിവില്‍ കേസിലും തീര്‍പ്പുണ്ടാകേണ്ടി വരും.
തനിക്കെതിരായ സിവില്‍കേസ് തള്ളി എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ സിവില്‍ കേസ് നിലനില്‍ക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസില്‍ യാത്രാവിലക്ക് വേണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി തള്ളിയിട്ടുണ്ട്. ലഭിക്കാനുള്ള മുഴുവന്‍ തുകയും ലഭിച്ചു എന്ന് പരാതിക്കാരന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന രേഖയും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഇനിയും പണം ലഭിക്കാനുണ്ട് എന്നായിരുന്നു ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.