കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു..ഒത്തുതീർപ്പ് അലസി;ശിക്ഷിച്ചാൽ വർഷങ്ങൾ ജയിലിൽ കിടക്കേണ്ടിവരും

കൊച്ചി:വണ്ടിചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു.കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടി.ഇതോടെ ർ തുഷാറിന്റ കേസ് സങ്കീർണമായിരിക്കയാണ് . ഇനി കേസ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്കായി മാറും. പാസ്പോര്‍ട്ട് ഈട് നല്‍കി ജാമ്യത്തില്‍ ഇറങ്ങിയ തുഷാറിന് കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പേ ഒത്തുതീര്‍പ്പ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം, നീണ്ടകാലം നാട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങും.

പരാതിക്കാരന്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി തെളിവെടുപ്പിനിടെ ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചു. പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമവും ഫലം കണ്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെക്ക് കേസില്‍ ജാമ്യം നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ തടവ് ശിക്ഷയോ പിഴയോ ഉറപ്പാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെക്കിലെ തുകയുടെ വലിപ്പമനുസരിച്ച് തടവ് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുപോകാം. ഇത് തുഷാറിന്റെ രാഷ്ട്രീയഭാവിക്കും ബിസിനസുകള്‍ക്കും ആഘാതമുണ്ടാക്കും. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് പരാതിക്കാരന് പണം ലഭിക്കില്ല.

ചെക്ക് നമ്പര്‍ രേഖപ്പെടുത്തിയ കരാര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല ഹാജരാക്കി. കേസ് ഒത്തുതീര്‍ക്കാന്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിന് തുഷാര്‍ പറയുന്ന തുക അപര്യാപ്തമാണെന്ന് അറിയിച്ച് പരാതിക്കാരന്‍ പിന്‍വാങ്ങി. കേസ് തുടരാനാണ് തീരുമാനം എന്നറിയിച്ചു.

 

Top