വേശ്വയാകാൻ പ്രായം ഒരു പ്രശ്‌നമല്ല: അതിർത്തി കടന്നാൽ ഒൻപതുകാരിക്കും ശരീരം വിൽക്കാം

ക്രൈം ഡെസ്‌ക്

കാരക്കാസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വേശ്യാവൃത്തി നിയമം മൂലം നിരോധിച്ചിരിക്കുന്ന വേനസ്വേലയിൽ നിന്നു അതിർത്തി കടന്ന് ഒൻപതുകാരികൾ പോലും ശരീരം വിൽക്കുന്നതായി റിപ്പോർട്ട്. വെനസ്വേലയിലെ നിയമം മറികടക്കാനായാണ് രാജ്യത്തിന്റെ അതിർത്തി കടന്ന് പെൺകുട്ടികൾ കൊളംബിയയിലേയ്ക്കു കടക്കുന്നതെന്നാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.  ദി ഇക്കണോമിസ്റ്റ് എന്ന പത്രമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ടിൽ   യുകെ മാധ്യമമായ ചാനൽ ഫോർ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
വെനസ്വേലയിൽ നിന്നും  മെഡലിനിലെ പാർക്ക് പാബ്ളാഡോയിൽ എത്തിവയരാണ് ബാർബറയും സോഫിയയും വെനസ്വേലയൻ തലസ്ഥാനമായ കാരാകാസിൽ  ഒരു ബ്യൂട്ടിഷോപ്പിൻറെ  ഉടമകളായിരുന്ന ഇവർ അവിടെ പോളിഷും ഷാമ്പുവും കൊണ്ട് ചെയ്തിരുന്ന ജോലിയുടെ വരുമാനം ആഹാരത്തിനും മരുന്നിനും തികയുമായിരുന്നില്ല.  എന്നാൽ മെഡലിനിൽ എത്തി ലൈംഗികത്തൊഴിലാളിയാതോടെ  വെനസ്വേലയിൽ ഒരു മാസം സമ്പാദിച്ചിരുന്ന തുക കൊളംബിയയിൽ ഒരു മണിക്കൂർ കൊണ്ട് നേടുന്നു.
18 വയസ്സിന് മുകളിലുള്ളവർക്കാണ് വേശ്യാവൃത്തി നിയമപരമായി അനുവദിക്കപ്പെടുന്നതെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഒരു വലിയ വിപണിയാണ് കൊളംബിയയിലെ മെഡലിയൻ.  ഒമ്പതു വയസ്സുള്ള കുട്ടികൾക്കാണ് ഇവിടെ ഡിമാന്റ് എന്നായിരുന്നു. വെനസ്വേലയിൽ നിന്നും 4,500 യുവതികളാണ് കൊളംബിയയിൽ വേശ്യാവൃത്തി ചെയ്യുന്നത്.
രണ്ടു രാജ്യങ്ങളിലൂം ലൈംഗിക വ്യാപാരം അനുവദനീയമാണെങ്കിലും അടുത്തിടെ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ കൊളംബിയൻ പോലീസ് വെനസ്വേലിയൻ സ്ത്രീകളെ നാടുകടത്തുന്നത് പതിവായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ വർക്ക് വിസയുള്ള വെനസ്വേലിയൻ ലൈംഗികത്തൊഴിലാളികൾക്ക് കൊളംബിയയിൽ ജോലി ചെയ്യാനാകുമെന്ന് കൊളംബിയൻ കോടതി വിധി പുറപ്പെടുവിച്ചു. കൊളംബിയയിലെ അതിർത്തി നഗരമായ കുക്കുട്ടയിൽ നിന്നും ഒരു മണിക്കൂർ മാത്രം ദൂരമുള്ള ചിനാക്കോട്ടയിൽ നിന്നുമായിരുന്നു കേസിനാസ്പദമായ സംഭവം തുടങ്ങിയത്.
കഴിഞ്ഞവർഷം ഇവിടുത്തെ വേശ്യാലയം കൂടിയായിരുന്നു ടാബർണാ ബാർലോവെന്റോ എന്ന ബാർ നഗരസഭാ തലവൻ നിയമലംഘനം ആരോപിച്ചു അടച്ചു പൂട്ടിക്കളഞ്ഞു. ബാറിന്റെ ഉടമസ്ഥയായ നെൽസി എസ്പെരാൻസാ ഡെൽഗാഡോയും കൂട്ടത്തിൽ ഇവർക്ക് വേണ്ടി വേശ്യാവൃത്തി ചെയ്തിരുന്ന നാല് വെനസ്വേലക്കാരികളും വഴിയാധാരമായി. ഡെൽഗാഡോ മടിച്ചിരുന്നില്ല. പകരം നിയമനടപടിക്ക് പോയി. ഒടുവിൽ കോടതിയുടെ സഹായത്തോടെ മദ്യവും മദിരാക്ഷിയും നൽകിയിരുന്ന നാലു മുറികളുള്ള ബാർ തിരിച്ചു പിടിച്ചു.
തങ്ങൾക്ക് ഇതല്ലാതെ മറ്റൊരു വരുമാനമില്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൊളംബിയയിലെ വെനസ്വേലിയൻ അസോസിയേഷൻറെ കണക്കുകൾ പ്രകാരം 1.5 ദശലക്ഷം വെനസ്വേലക്കാർ കൊളംബിയയിലുണ്ട്. ഇവരിൽ 40 ശതമാനത്തിനും ശരിയായ രേഖകളില്ല. ലൈംഗികത്തൊഴിലാളികൾക്ക് പുറമേ ഇലക്ട്രീഷ്യൻമാർ, മെക്കാനിക്കുകൾ, കച്ചവടക്കാർ എന്നിവരെല്ലാം കൊളംബിയിൽ ജീവിതം തേടുന്നു. ഇവരെല്ലാം നാണ്യപ്പെരുപ്പം 700 ശതമാനം കടന്നിരിക്കുന്ന വെനസ്വേലയുടെ കറൻസി ബൊളിവറിനെ ഓർത്ത് വിഷമിക്കുന്നവരാണ്. സാമ്പത്തിക വളർച്ച മന്ദഗതിയിൽ പോകുന്ന വെനസ്വേലയിൽ തൊഴില്ലായ്മ 9.4 ശതമാനമാണ്.
കൊളംബിയൻ അധികൃതർ മതിയായ രേഖകളില്ലാ എന്ന് ആരോപിച്ച് എത്ര തന്നെ പുറത്താക്കിയാലും വെനസ്വേലയിലെ കടുത്ത ദാരിദ്ര്യം നിമിത്തം മിക്കവരും തിരിച്ചുവരികയാണ് പതിവ്. അതിർത്തി കടന്നുള്ള വെനിസ്വേലക്കാരികളുടെ ഈ ഒഴുക്ക് ഇപ്പോൾ കൊളംബിയക്കാർക്ക് ശീലമായി തുടങ്ങി.  വെനസ്വേലക്കാർ 20 മിനിറ്റിന് 10-13 ഡോളർ വരെ ഈടാക്കുമ്പോൾ കൊളംബിയക്കാർ 13-17 ഡോളറാണ് നിരക്ക് ഈടാക്കുന്നത്. വെനസ്വേലക്കാരുടെ ഈ ഇടപെടലിൽ തങ്ങളും നിരക്ക് കുറയ്ക്കേണ്ട അവസ്ഥയിലാണെന്ന് കൊളംബിയക്കാർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top