സ്വര്‍ണവില കുറഞ്ഞു; വീണ്ടും 40,000ത്തില്‍ താഴെയെത്തി

സംസ്ഥാനത്ത്​ സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്‍ വില 40,000ത്തില്‍ താഴെയെത്തി. ബുധനാഴ്ച വലിയ രീതിയില്‍ ഉയര്‍ന്നശേഷം വില വീണ്ടും കുറയുകയായിരുന്നു.

നിലവില്‍ 39,840 രൂപയാണ്​ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രാമിന്‍റെ വില 4980 രൂപയായി കുറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ്​ ഉണ്ടായത്​. വ്യാപാരം തുടങ്ങിയുടന്‍ സ്വര്‍ണവില 40,000 രൂപ കടന്നിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള വ്യാപാരത്തില്‍ സ്വര്‍ണത്തിന്​ മികവ്​ നിലനിര്‍ത്താനായില്ല.

മള്‍ട്ടി കമ്മോഡിറ്റി എക്സ്​ചേഞ്ചില്‍ സ്വര്‍ണത്തിന്‍റെ ഭാവിവില 1.64 ശതമാനം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്‍റെ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. വിപണിയില്‍ 2,069 ഡോളറിലാണ്​ സ്വര്‍ണത്തിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്​. യു.എസിന്‍റെ സ്വര്‍ണ ഭാവി വിലകളും ഉയര്‍ന്നിട്ടുണ്ട്

Top