നമ്മള്‍ മാര്‍ക്കറ്റിലായിരിക്കുമ്പോള്‍ ടോയ്‌ലെറ്റില്‍ പോകാന്‍ തോന്നിയാല്‍ നാം ആദ്യം തിരയുക പൊതു ടോയ്‌ലെറ്റ് ഉണ്ടോ എന്നാണ്.. എന്നാല്‍ അത് ഇല്ലെങ്കില്‍ പിന്നെ ഉള്ള മാര്‍ഗം റെസ്റ്റോറന്റുകളാണ്… ഇതൊക്കെ നമ്മള്‍ വര്‍ഷങ്ങളായി ചെയ്യുന്നതാണ്. എന്നാല്‍ ഇപ്പോള്‍ രീതികള്‍ മാറി… റെസ്‌റ്റോറന്റുകളോട് സൗജന്യമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.. പൊതു ടോയ്‌ലെറ്റുകളില്‍ പണം അടച്ചാണ് പോകുന്നത്… എന്നാല്‍ ഉപഭോക്താവിന്റെ കയ്യില്‍ നിന്ന് റെസ്‌റ്റോറന്റ് ടോയ്‌ലെറ്റ് ചാര്‍ജ് ഈടാക്കിയിരിക്കുകയാണ് ഇവിടെ…. പൈസ കൊടുക്കുന്നത് പോട്ടെ എന്ന് വെയ്ക്കാം… പാഴ്‌സല്‍ ചാര്‍ജും, സി.ജി.എസ്ടിയും, എസ്.ജി.എസ്.ടിയും ഒക്കെയുള്ള ഒരു വിശദമായ ബില്ലാണ് ഈ ഹോട്ടല്‍ ഉപഭോക്താവിന് നല്‍കിയത്. തമിഴ്‌നാട്ടിലെ ഈറോഡിലുള്ള റെസ്‌റ്റോറന്റാണ് ടോയ്‌ലെറ്റില്‍ പോയതിന് ജി.എസ്ടി ചുമത്തിയത്. എന്തായാലും ബത്ത്‌റൂമില്‍ പോയ ആള്‍ എന്താണോ പാഴ്‌സല്‍ ചെയ്ത് മേടിച്ചത് എന്നാണ് ബില്ലുകാണുന്നവര്‍ അതിശയിക്കുക..
ടോയ്‌ലെറ്റ് ഉപയോഗത്തിനും ജി.എസ്.ടി
Tags: gst