കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ല

ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.പക്ഷേ സംസ്ഥാനത്ത് നിന്നുമുള്ള പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. കേരളത്തില്‍ ടോം വടക്കന്‍ മത്സരിക്കുന്നതിനോട് മുതിര്‍ന്ന കേരള നേതാക്കള്‍ക്ക് താല്‍പര്യമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.കേന്ദ്ര നേതൃത്വം തീരുമാനം എടുക്കട്ടെ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. സംസ്ഥാന നേതാക്കന്മാരെ എല്ലാം മറികടന്ന് ടോം വടക്കനെ തൃശുരിലോ, ചാലക്കുടിയലോ കെട്ടിയറക്കുമോ എന്ന് കേരള നേതൃത്വത്തിന് ഭയമുണ്ട്. ചാലക്കുടിയില്‍ എ എന്‍ രാധകൃഷ്ണന്‍ മത്സരിക്കാനുള്ള എല്ലാ തയ്യറെടുപ്പിലും ആണ്.അതേസമയം പത്തനംതിട്ട സീറ്റിന് വേണ്ടി ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ ചരട് വലി നടക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു.

Top