ലണ്ടന്‍: ഭീകര സംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ 2003 ല്‍ നടന്ന ഇറാഖ് യുദ്ധത്തിലെ തെറ്റുകളാണെന്ന വാദം സത്യമാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.ഇറാഖ് ആക്രമണത്തിലേക്ക് നയിച്ച രഹസ്യ വിവരങ്ങള്‍ തെറ്റായിരുന്നു. ആക്രമണം നടത്തിയതിലും ആസൂത്രണം ചെയ്തതിലും പിഴവുകള്‍ സംഭവിച്ചുവെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും സി.എന്‍.എന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടോണി ബ്ലെയര്‍ പറഞ്ഞു.
‘സദ്ദാം ഹുസൈന്‍െറ പക്കല്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റായിരുന്നു. യുദ്ധത്തിന്‍െറ രീതി സംബന്ധിച്ചും ആസുത്രണം ചെയ്യുന്നതില്‍ സംഭവിച്ച പാകപിഴകള്‍ക്കും മാപ്പ് ചോദിക്കുന്നു. നിലവിലുള്ള ഒരു ഭരണകൂടത്തെ മാറ്റുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് മനസിലാക്കാന്‍ കഴിയാതെ പോയതിനും ഞാന്‍ മാപ്പ് ചോദിക്കുന്നു. പക്ഷെ, സദ്ദാമിനെ നീക്കിയതില്‍ മാപ്പ് ചോദിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.’ – ടോണി ബ്ളയര്‍ പറഞ്ഞു.
ഇറാഖ് അധിനിവേശം ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഉദയത്തിന് കാരണമായെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടല്ളോ എന്ന ചോദ്യത്തിന് അതില്‍ സത്യത്തിന്‍്റെ അംശമുണ്ടെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു ബ്ളയറിന്‍െറ മറുപടി. 2003ല്‍ സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് 2015ല്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്തമില്ല എന്ന് പറയാനാവില്ളെന്നും ടോണി ബ്ളയര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് 2003ല്‍ ഇറാഖില്‍ നടത്തിയ ആക്രമണമാണ് തെറ്റായിരുന്നെന്ന് ബ്ളയര്‍ സമ്മതിച്ചിരിക്കുന്നത്. ഈ കുറ്റസമ്മതത്തോടെ ആരാധ്യനായ രാഷ്ട്രീയ നേതാവില്‍ നിന്നും ഒരു യുദ്ധക്കുറ്റവാളിയായി വിചാരണ നേരിടുന്നതിനു പോലും തനിക്ക് മടിയില്ളെന്നും ടോണി ബ്ളെയര്‍ പറയുന്നു. ആദ്യമായാണ് ബ്ളയര്‍ പരസ്യമായി ഇറാഖ് യുദ്ധം തെറ്റായിരുന്നെന്ന് പറയുന്നത്. ഇറാഖ് യുദ്ധത്തിനുശേഷം ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബ്ളയര്‍ വീണ്ടും അധികാരത്തിലെ ത്തിയിരുന്നു. 2007ല്‍ പ്രധാനമന്ത്രി പദം രാജിവച്ചപ്പോള്‍ ഇറാഖ് യുദ്ധത്തെ ചൊല്ലി അഭിമാനിക്കുന്നു എന്നായിരുന്നു ബ്ളയറിന്‍്റെ പ്രതികരണം.ഈ വിഷയത്തില്‍ ആദ്യമായാണ് അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നത്. എന്നാല്‍, സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ ഖേദിക്കുന്നില്ലെന്നും ബ്ലെയര്‍ വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിനുശേഷം ഇറാഖില്‍നിന്ന് മാരക രാസായുധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് ടോണി ബ്ലെയര്‍ മറുപടി നല്‍കിയത്.