തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരള ടൂറിസം വളര്‍ച്ച കൈവരിചില്ലെന്നു റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ആഗസ്ത് മാസം വരെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 10.18 ലക്ഷം വര്‍ദ്ധിച്ചു എങ്കിലും ആഗസ്ത് – സെപ്തംബര്‍ മാസം മുതല്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് ഇത്.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് . വിദേശ വിനോദ സഞ്ചാരികളും ഐ വര്ഷം കേരളത്തെ കനിഞ്ഞില്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സെപ്തംബര്‍ വരെ വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. ജിഎസടി മൂലമുണ്ടായ ഭക്ഷണ, താമസ ചെലവിലെ വര്‍ദ്ധന, രാജ്യാന്തര വിനോദ സഞ്ചാര മേഖലയിലെ ഇടിവ് തുടങ്ങിയവയാണ് പ്രമുഖ കാരണങ്ങള്‍ ആയി കണക്കാക്കപ്പെടുന്നത്.
മദ്യനയം തിരുത്തി എഴുതുമ്പോള്‍ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച തിരിച്ചുപിടിക്കാം എന്ന ആശയത്തിന് മങ്ങലേറ്റു. ഇത്തരസംസ്ഥാനത്തു നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം 11 ശതമാനം വര്‍ധിച്ചു എങ്കിലും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വെറും 4.63 ശതമാനം മാത്രമാണെന്ന് കേരള വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.
മൂന്നു വര്‍ഷത്തിനകം കേരള വിനോദ സഞ്ചാര മേഖലയ്ക്കു ഊര്‍ജം പകരാനും സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും വിവിധ പദ്ധതികള്‍ ആണ് വിനോദ സഞ്ചാര വകുപ്പ് ലക്‌ഷ്യം വയ്ക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം 8.45 ശതമാനവും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം 14.87 ശതമാനവും വര്സ്ഷിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.
കേരളം അതിന്റെ സാംസ്കാരിക തനിമകൊണ്ടും പച്ചപ്പുകൊണ്ടും ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംനെടിയതാണ്. അതിനാല്‍ കേരളീയമായ തനതു കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്‌ഷ്യം വച്ച് സര്‍ക്കാര്‍ ഉത്സവം പരിപാടി സംഘടിപ്പിക്കുന്നു. 14 ജില്ലകളിലെ 28 വേദികളിലായി 150 ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ച് പദ്ധതി വേണ്ടത്ര ജനശ്രദ്ധ നേടാന്‍ പര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍.
രണ്ടര കോടി രൂപയാണ് ഇതിലേക്ക് നീക്കിവച്ചിരിക്കുന്നത്. തെയ്യം,കക്കൃഷി നാടകം, കോല്‍ക്കളി,അഷ്ടപതി,ഭഗവതി തീയാട്ട് ,ഇരുള്‍ നൃത്തം, ഗണബലി, പാണപൊറാട്ട്,തിറയും പൂതനും ,തിടമ്പ് നൃത്തം,പൂരക്കളി,ദാരിക മയൂരനൃത്തം, പൂപ്പടതുള്ളല്‍, ചിമ്മാനക്കളി, കോതാമൂരിയാട്ടം, തോല്‍പ്പാവക്കൂത്ത്, അയ്യപ്പന്‍ തീയാട്ട് ,നാടന്‍പാട്ട് ,കനകനൃത്തം, പാവകൂത്ത്,ഉടുക്ക് പാട്ട്, തിറ,ചെരുനീലിയാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നോട്ടമിടുന്നത്. ഇതിലൂടെ വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാമെന്നും വളര്‍ച്ചാനിരക്ക് വര്ദ്ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.