ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ; കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.രാമകൃഷ്ണന്‍ അറസ്റ്റില്‍. സി.ബി.ഐയാണ് രാമകൃഷ്ണനെ തമിഴ്‌നാട്ടിലെ പഴനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൡ നിന്ന് ഏഴ് ലക്ഷം രൂപയും പിടിച്ചെടുത്തു.

ഇന്നലെ കൊച്ചിയിലും കൊല്ലത്തും തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലും സി.ബി.ഐ വ്യാപക റെയ്ഡ് നടത്തിയിരുന്നു. 31 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിലെ ഉന്നതരുടെ വീടുകളിലും ഓഫീസുകളിലൂം ഇന്നലെ വ്യാപകമായി റെയ്ഡ് നടന്നിരുന്നു.

Top