മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; ബസ് മോഷ്ടിച്ചത് അരീക്കോട് നിന്ന്

കോഴിക്കോട്: മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. അരീക്കോട് നിന്ന് മോഷ്ടിച്ച ബസാണ് താമരശ്ശേരിക്ക് സമീപം കോരങ്ങാട് അപകടത്തില്‍പ്പെട്ടത്. ബസ് റോഡിനോടു ചേര്‍ന്നുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. കോഴിക്കോട് സിദ്ദിഖിന്റെ ബസാണ് മോഷണം പോയത്.

പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്നു മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ കാര്യം സിദ്ദിഖ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top