കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ശ്യാംപ്രസാദിന്റെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. മായാനദി സിനിമയുടെ ലൊക്കേഷനില്‍ വച്ച് ടൊവിനോയുമായി ശ്യാംപ്രസാദ് എടുത്ത സെല്‍ഫിയാണ് താരത്തിന്റെ പ്രതികരണത്തിന് കാരണമായത്. ഈ സെല്‍ഫി തന്റെ ഉറക്കം കെടുത്തുന്നതായി ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
ടോവിനോയുടെ പ്രതികരണം ഇങ്ങനെ:
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു. ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !